Latest News :
Home » » ഇന്ത്യയുടെ ബഹുസ്വരത കാത്തു സൂക്ഷിക്കുക: എസ് ജെ എം

ഇന്ത്യയുടെ ബഹുസ്വരത കാത്തു സൂക്ഷിക്കുക: എസ് ജെ എം

Written By Muhimmath News on Tuesday, 30 August 2016 | 17:48

പെരിയ: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ് നാനാത്വത്തില്‍ ഏകത്വമാണെന്നും അത് തകരാതിരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കട്ടായി പൊരുതണമെന്നും കുണിയ മിന്‍ഹാജില്‍ നടന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുണിയ റൈഞ്ച് പ്രഥമ പ്രവര്‍ത്തക സമിതി യോഗം പ്രസ്താവിച്ചു.

വൈദേശികരില്‍ നിന്ന് നമ്മുടെ രാജ്യത്തെ മോചിപ്പിച്ച ധീര രക്തസാക്ഷികളായ ദേശാഭിമാനികള്‍ ബഹുസ്വരതയുള്ള ഇന്ത്യയെയാണ് നമുക്ക് സമര്‍പ്പിച്ചത്. മത വിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വാസമില്ലാത്തവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഏക സിവില്‍ കോഡിലൂടെ രാജ്യത്തിന്റെ ബഹുസ്വര സ്വഭാവം തകരുകയാണ് ചെയ്യുക എന്നും യോഗം അഭിപ്രായപ്പെട്ടു.

റൈഞ്ച് വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം സഖാഫിയുടെ അധ്യക്ഷതയില്‍ ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരവാഹികളുടെ ചുമതല വിഭജനം പൂര്‍ത്തിയാക്കി. എക്‌സാമിനേഷന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി പ്രസിഡന്റ്, ഷാനവാസ് മദനി സെക്രട്ടറി, ക്ഷേമകാര്യം അബ്ദുല്‍ കരീം സഖാഫി പ്രസിഡന്റ്, ബശീര്‍ ഹിമമി സഖാഫി പെരുമ്പള സെക്രട്ടറി, മാഗസിന്‍ അബൂബക്കര്‍ മദനി മവ്വല്‍ പ്രസിഡന്റ്, ഉമര്‍ സഖാഫി സെക്രട്ടറി, മിശനറി യൂസുഫ് സഖാഫി പ്രസിഡന്റ്, അബൂബക്കര്‍ സഖാഫി സെക്രട്ടറി, ട്രെയിനിംഗ് സാലിഹ് മദനി പ്രസിഡന്റ്, ശംസുദ്ദീന്‍ ബാഖവി സെക്രട്ടറി. യോഗത്തില്‍ റൈഞ്ച് ജനറല്‍ സെക്രട്ടറി ഹനീഫ് സഅദി പെരിയ സ്വാഗതവും സെക്രട്ടറി ബശീര്‍ ഹിമമി സഖാഫി പെരുമ്പള നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved