Latest News :
Home » , » സോളാര്‍: ഉമ്മന്‍ചാണ്ടിയെയും സരിതയെയും വീണ്ടും വിസ്തരിക്കും

സോളാര്‍: ഉമ്മന്‍ചാണ്ടിയെയും സരിതയെയും വീണ്ടും വിസ്തരിക്കും

Written By Muhimmath News on Thursday, 18 August 2016 | 20:16



കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ തുടങ്ങി 30 പേരെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ തീരുമാനിച്ചു. ഇതുകൂടാതെ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുന്‍ മന്ത്രി കെ. ബാബു തുടങ്ങി 19 പേരെ പുതുതായി വിസ്തരിക്കാനും കമീഷന്‍ തീരുമാനിച്ചു. വിസതരിക്കുന്നതിനുള്ള തീയതി പിന്നീട് തീരുമാനിക്കും.

കമീഷനില്‍ നല്‍കിയ മൊഴികളിലുണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം, 2011 മുതല്‍ 13 വരെ സരിത എസ്. നായരുടെ ഫോണിലേക്ക് വന്ന വിളികളുടെ വിശദാംശങ്ങള്‍ എടുക്കുന്നതിനുള്ള തടസം നീക്കാന്‍ വിദഗ്ധന്റെ സേവനം തേടുന്ന കാര്യവും കമീഷന്‍ പരിഗണിച്ചു.

സരിതയുടെ ഫോണ്‍ സന്ദേശങ്ങള്‍ കമീഷന്‍ വിശദമായി പരിശോധിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി സരിത മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, മുമ്പ് വിസ്തരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ഇതു നിഷേധിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് കമീഷന്റെ വിലയിരുത്തല്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved