Latest News :
Home » » ഇരുനിറമുള്ള ലാപുമായി വയോ

ഇരുനിറമുള്ള ലാപുമായി വയോ

Written By Muhimmath News on Wednesday, 10 August 2016 | 11:36

ഇരട്ട നിറങ്ങള്‍ തൂവിയ ഏറെ സൗന്ദര്യമുള്ള ലാപ്‌ടോപുമായി ജപ്പാന്‍ കമ്പനിയായ വയോ. സോണി സ്‌റ്റോറില്‍ ഏകദേശം 43,000 രൂപയാണ് വില. കൂടിയ മോഡലിന് 61,000 രൂപ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 വിന്‍ഡോസ് 10 പ്രോ 64 ബിറ്റ്, വിന്‍ഡോസ് 10 ഹോം 64 ബിറ്റ്, വിന്‍ഡോസ് 7 പ്രൊഫഷനല്‍ സര്‍വീസ് പാക്ക് വണ്‍ 64 ബിറ്റ് എന്നീ മൂന്ന് ഒ.എസുകളില്‍ ലഭിക്കും. അടിസ്ഥാന മോഡലില്‍ 1366ഃ768 പിക്‌സല്‍ റസലൂഷനുള്ള 15.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്‌ളേ, ഇന്റല്‍ സെലറോണ്‍ 3215ഡ പ്രോസസര്‍, നാല് ജി.ബി റാം, 500 ജി.ബി ഹാര്‍ഡ് ഡ്രൈവ്, സബ് വൂഫര്‍ സ്പീക്കര്‍, ഡിവിഡി ്രൈഡവ്, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, യു.എസ്.ബി 3.0 പോര്‍ട്ട് എന്നിവയുണ്ട്. 

ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, ഇന്റല്‍ കോര്‍ ഐത്രീ പ്രോസസര്‍, എട്ട് ജി.ബി റാം എന്നിവയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സൗകര്യമുണ്ട്. മഞ്ഞ കറുപ്പ്, വെള്ള കോപ്പര്‍, ഓറഞ്ച്കാക്കി, നേവിഗ്രേ സംയുക്ത നിറങ്ങളിലാണ് ലഭ്യം. സെപ്റ്റംബര്‍ ഒമ്പതിന് ഈ ലാപ് ജപ്പനീസ് വിപണയില്‍ എത്തും. മറ്റിടങ്ങളില്‍ എന്നത്തെുമെന്ന് സൂചനയില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved