Latest News :
Home » » കെ എസ് ആര്‍ ടി സി വനിതാകണ്ടക്ടറെ അപമാനിച്ചു; യുവാവ് അറസ്റ്റില്‍

കെ എസ് ആര്‍ ടി സി വനിതാകണ്ടക്ടറെ അപമാനിച്ചു; യുവാവ് അറസ്റ്റില്‍

Written By Muhimmath News on Monday, 8 August 2016 | 20:08


കാഞ്ഞങ്ങാട്: യാത്രക്കിടെ കെ എസ് ആര്‍ ടി സി ബസിലെ വനിതാകണ്ടക്ടറെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജപുരം ചുള്ളിക്കര സ്വദേശിയായ സുരേഷിനെ(20)യാണ് വെള്ളരിക്കുണ്ട് സി ഐ എം സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം പാണത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചാണ് സംഭവം. പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ കയറിയ സുരേഷ് വനിതാകണ്ടക്ടറോട് മോശമായി പെരുമാറുകയും കൈയില്‍ കടന്നുപിടിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ കണ്ടക്ടറെ മര്‍ദിച്ചു. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ രാജേഷിനെ തടഞ്ഞുവെക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസെത്തിയാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്.

വനിതാകണ്ടക്ടറുടെ പരാതിയില്‍ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, മര്‍ദനം, മാനഹാനി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സുരേഷിനെതിരെ രാജപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved