Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ്: ദേലംപാടി ജേതാക്കള്‍

എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ്: ദേലംപാടി ജേതാക്കള്‍

Written By Muhimmath News on Wednesday, 17 August 2016 | 18:50മുള്ളേരിയ: രണ്ട് രാപ്പലുകള്‍ പള്ളപ്പാടി ഗ്രാമത്തെ ഉത്സവലഹരിലാക്കിയ എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ സാഹിത്യേത്സവ് സയ്യിദ് ഉമറുല്‍ ഫാറൂഖ് പോസോട്ട് സ്‌ക്വയറില്‍ സമാപിച്ചു .ദേലംപാടി സെക്ടര്‍ മൂന്നൂറ്റി മുപ്പത് പൊയിന്റ് നേടി രണ്ടാമതും ചാമ്പ്യന്മാരായി. ചെര്‍ക്കള, മുള്ളേരിയ സെക്ടറുകള്‍ തുല്യ പൊയിന്റ് നേടി റണ്ണേഴ്‌സ് അപ്പായി. പെര്‍ഡാല സെക്ടര്‍ സെക്കെന്റ് റണ്ണേഴ്‌സ് അപ്പായി.

അഞ്ഞൂറിലധികം പ്രതിഭകള്‍ മത്സരത്തിനുണ്ടായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്ല കുഞ്ഞി ഹാജി എടോണി പതാക ഉയര്‍ത്തി. ഡിവിഷന്‍ പ്രസിഡന്റ് ഹാരിസ് ഹിമമി സഖാഫി പരപ്പയുടെ അധ്യക്ഷതയില്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് പൂത്തപ്പലം സന്ദേശ പ്രഭാഷണവും പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണവും നടത്തി.

എസ്.വൈ. എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. ബഷീര്‍ സഖാഫി കൊല്യം, അബ്ദുല്‍ അസീസ് സൈനി ചേടിക്കുണ്ട്, ഹസൈനാര്‍ മിസ്ബാഹി പരപ്പ, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പ്രസംഗിച്ചു. ദഫ് മുട്ട്, ഖവാലി, മാപ്പിള പാട്ടുകള്‍, ഭാഷാ പ്രസംഗങ്ങള്‍, രചന മത്സരങ്ങള്‍ കൊണ്ട് വൈവിധ്യമായിരുന്നു.

സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍അഹ്ദലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമാപന സമ്മേളനം എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ജെ.എം ജില്ല ജന: സെക്രട്ടറി ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, ഫാറൂഖ് കുബണൂര്‍, സാദിഖ് ആവള അനുമോദന പ്രഭാഷണം നടത്തി. പ്രമുഖ വ്യവസായി എം. എ ഇബ്രാഹിം മദ്ക്കം ഖത്തര്‍, അബൂബക്കര്‍ ഹാജി, സുലൈമാന്‍ ഹാജി എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. അബ്ദുറഹ്മാന്‍ സഅദി ,അബ്ദുല്ല മദനി നേജിക്കാര്‍, മൊയ്തു മുസ്ലിയാര്‍, ഹസൈനാര്‍ മുസ്ലിയാര്‍ എന്നിവര്‍ കലാപ്രതിഭകള്‍ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു.

ജിസിസി ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അനൗണ്‌സ്‌മെന്റ്, പോസ്റ്റര്‍ ഡിസൈനിങ്ങ് മത്സര വിജയികള്‍ക്കുള്ള ഉപഹാരം ഹംസ പള്ളപ്പാടി വിതരണം ചെയ്തു. മൂസ സഖാഫി മാതാപുരം, അബ്ദുല്ല മദനി, കാസിം നഈമി കിന്നിംങ്കാര്‍, ഇര്‍ഫാദ് മായിപ്പാടി, അബ്ദുല്ല പൊവ്വല്‍, ആബിദ് നഈമി ബെളിഞ്ചം, കരീം ജൗഹരി ഗാളിമുഖ, അസ്ലം അഡൂര്‍, ഷമീര്‍ പള്ളത്തൂര്‍, ഹല്ലാജ സഖാഫി ആദുര്‍, ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി, ഇബ്രാഹിം ഹാജി മദ്ക്കം, അശ്രഫ് അടക്കറ മജല്‍ എന്നിവര്‍ സംബന്ധിച്ചു. അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം സ്വാഗതവും മജീദ് ഫാളിലി കുണ്ടാര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved