Latest News :
Home » , » ചരിത്രത്തെ തിരുത്താനുള്ള നീക്കം അപലപനീയം -ചിപ്പാര്‍ സഖാഫി

ചരിത്രത്തെ തിരുത്താനുള്ള നീക്കം അപലപനീയം -ചിപ്പാര്‍ സഖാഫി

Written By Muhimmath News on Thursday, 18 August 2016 | 10:05

ബദിയഡുക്ക: ഇന്ത്യയുടെ സമ്പന്നവും മതേതരത്വവും വിളിച്ചോതുന്ന ചരിത്രത്തെ തിരുത്തെഴുതി ഫാസിസ്റ്റ് വല്‍ക്കരിക്കാനുള്ള നിഗൂഢ നീക്കങ്ങള്‍ ജനാധിപത്യ വിശ്വാസികളില്‍ ആശങ്കയുളവാക്കുന്നുവെന്നും ചരിത്രത്തിന്റെ തനിമയും പ്രൗഢിയും മായം ചേര്‍ക്കാതെ സംരക്ഷിക്കണമെന്ന് എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ ആവശ്യപ്പെട്ടു 

എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ സംഘടിപ്പിച്ച സ്വതന്ത്ര്യ ദിന പരിപാടി ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.

 ദലിതര്‍ക്ക് നേരെയുള്ള അക്രമണങ്ങളും ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളികളോടുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ നിസ്സംഗത മാറ്റി നീതിയുക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു ഹാരിസ് ഹിമമിസഖാഫി അധ്യക്ഷത വഹിച്ചു കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക ,ഹസൈനാര്‍ മിസ്ബാഹി പരപ്പ, കരീം ജൗഹരി ഗാളിമുഖ, ആബിദ് നഈമി ബെളിഞ്ച, അസ്ലം അഡൂര്‍, ശെമീര്‍ പള്ളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം സ്വാഗതവും മജീദ് ഫാളിലി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved