Latest News :
Home » , » രാജ്യത്തിന്റെ ചരിത്രങ്ങള്‍ സമൂഹത്തിന് പഠിപ്പിക്കുന്നതില്‍ എസ്എസ്എഫ് വേറിട്ടുനില്‍ക്കുന്നു -ചിപ്പാര്‍ സഖാഫി

രാജ്യത്തിന്റെ ചരിത്രങ്ങള്‍ സമൂഹത്തിന് പഠിപ്പിക്കുന്നതില്‍ എസ്എസ്എഫ് വേറിട്ടുനില്‍ക്കുന്നു -ചിപ്പാര്‍ സഖാഫി

Written By Muhimmath News on Tuesday, 16 August 2016 | 11:14

പള്ളപാടി: രാജ്യത്തിന്റെ ചരിത്രങ്ങള്‍ സമൂഹത്തിന് പഠിപ്പിക്കുന്നതില്‍ എസ് എസ് എഫ് വേറിട്ടുനില്‍ക്കുന്നുവെന്ന്
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹീം സഖാഫി ചിപ്പാര്‍ ബദിയടുക്ക ഡിവിഷന്‍ സാഹിത്യോല്‍സവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ഇസ്ലാം ലോകത്ത് തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എസ് എസ് എഫ് വിഭാവനം ചെയ്യുന്നത് പരിശുദ്ധ ഇസ്‌ലാമാണ്. ഇന്ന് പാഠപുസ്തകങ്ങളില്‍ ഇളം തലമുറകളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ, സ്വാതന്ത്രത്തിന്റെ ചരിത്രങ്ങളാണ് ഇങ്ങനെ ചരിത്രങ്ങള്‍ പഠിക്കുമ്പോള്‍ ഈ രാജ്യത്ത് മുസ്ലീമീങ്ങള്‍ ഇല്ലായിരുന്നുവെന്ന് ആധുനിക തലമുറയിലെ വിദ്യാര്‍ത്ഥികള്‍ ചോദിക്കേണ്ട രീതിയില്‍ ഇന്നത്തെ പാഠങ്ങള്‍ മാറിയിരിക്കുന്നു..
ഇന്ത്യ രാജ്യത്തിന്റെ സ്വതന്ത്രത്തിന് വേണ്ടി ഇവിടത്തെ മുസ്ലീമീങ്ങളും, ഹിന്ദുക്കളും ക്രിസ്ത്യാനികളും തുടങ്ങിയ എല്ലാ മത വിശ്വാസികളും പോരാടിയിട്ടുണ്ട്. മുസ്ലീമീങ്ങള്‍ രാജ്യത്തെ സ്‌നേഹിച്ചുകൊണ്ട് പ്രവാചകന്റെയും അനുചരന്മാരായ സ്വഹാബത്തിന്റെയും പാത പിന്തുടരുന്നു.



ഈ രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി ഒരുപാട് മഹാന്മാക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ ഇതൊന്നും ആധുനിക ചരിത്രത്തില്‍ കാണാറില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved