Latest News :
Home » , » ജില്ലാ സാഹിത്യോത്സവ്: പതാക പൊസോട്ട് തങ്ങള്‍ മഖാമില്‍ നിന്ന്

ജില്ലാ സാഹിത്യോത്സവ്: പതാക പൊസോട്ട് തങ്ങള്‍ മഖാമില്‍ നിന്ന്

Written By Muhimmath News on Tuesday, 30 August 2016 | 19:54

കാസര്‍കോട്: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാക സയ്യിദ് ഉമറുല്‍ ഫാറൂറഖ് തങ്ങളുടെ മഖാമില്‍നിന്ന്. വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന സിയാറത്തിന് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പതാക അല്‍ബിഷാറയിലേക്ക് കൊണ്ടുപോകും. എസ് എസ് എഫ് ജില്ലാ-ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

ഹൊസങ്കടി മുതല്‍ സാഹിത്യോത്സവ് നഗരിയിലേക്കുള്ള വഴിയോരങ്ങളില്‍ മുന്‍കാല സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നാമധേയത്തില്‍ കമാനങ്ങള്‍ ഉയരുന്നുണ്ട്. സാഹിത്യോത്സവ് നഗരിയില്‍ വിരുന്നെത്തുന്ന കലാപ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ചൊവ്വാഴ്ച നടന്ന വളണ്ടിയര്‍ മീറ്റ് ചര്‍ച്ച ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉപാധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved