Latest News :
Home » , » ജില്ലാ സാഹിത്യോത്സവ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍: ഭാഷാ സംഗമഭൂമി കാതോര്‍ക്കുന്നു

ജില്ലാ സാഹിത്യോത്സവ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍: ഭാഷാ സംഗമഭൂമി കാതോര്‍ക്കുന്നു

Written By Muhimmath News on Monday, 29 August 2016 | 19:35



കാസര്‍കോട്: ഭാഷാ സംഗമ ഭൂമിയിലെ കലാസംഗമത്തിന് ഇനി നാലു നാള്‍ മാത്രം. ജില്ലാ സാഹിത്യോത്സവ് വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. തിങ്കളാഴ്ച നടന്ന ഡിവിഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ടീം മാനേജര്‍മാരുടെ യോഗം അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തി. സാഹിത്യോത്സവ് ഡാറ്റ എന്‍ട്രി ഫോറങ്ങള്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാറും ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബിയും ഫോറങ്ങള്‍ ഏറ്റുവാങ്ങി.

സാഹിത്യോത്സവ് കുറ്റമറ്റതാക്കുന്നതിന് അതി വിപുലമായ ഒരുക്കങ്ങളാണ് പ്രാദേശികമായി നടന്നുവരുന്നത്. വളണ്ടിയര്‍ സംഗമം ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് അല്‍ബിഷാറയില്‍ നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ മൂസല്‍ മദനി, ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി, ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ജില്ലാ സ്റ്റുഡന്റ് സെന്ററില്‍ നടന്ന ഡിവിഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ടീം മാനേജര്‍മാരുടെ സംഗമത്തിന് ജില്ലാ ഭാരവാഹികളായ അബ്ദുര്‍റഹ്മാന്‍ സഖാഫി, സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഫാറൂഖ് കുബനൂര്‍, സ്വാദിഖ് ആവളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved