Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: മാപ്പിള കലകളുടെയും സാഹിത്യ മികവിന്റെയും ചെപ്പ് തുറന്ന് എസ് എസ് എഫ് ഇരുപത്തി മൂന്നാമത് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് സെപ്തംബര്‍ 1ന് വ്യാഴാഴ്ച മഞ്ചേശ്വരം അല്‍ ബിശാറ കാമ്പസില്‍ തിരശ്ശീല ഉയരും. സപ്ത ഭാഷ സംഗമം തീര്‍ത്ത് ഇശല്‍ മൂളുന്ന തുളുനാടന്‍ മണ്ണില്‍ വിരുന്നെത്തുന്ന ബൃഹത്തായ ധാര്‍മിക കലാ മാമാങ്കത്തിന് അതി വിപുലമായ ഒരുക്കങ്ങളാണ് അല്‍ ബിശാറയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പത്ത് വേദികള്‍, 108 ഇനങ്ങള്‍, ആയിരത്തോളം മത്സരാര്‍ത്ഥികള്‍, തുടങ്ങി ഏറെ പ്രൗഢമാമാണ് ഇപ്രാവശ്യത്തെ സാഹിത്യോത്സവ്.
വ്യാഴാഴ്ച ഉച്ചയ്ക്ക്4 മണിക്ക് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഖാം സിയാറിത്തിന് ശേഷം നഗരിയിലുയര്‍ത്താനുള്ള പതാക എസ് വൈ എസ് ജില്ലാ ഉപാധ്യാക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ സഅദി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന് കൈമാറും. ശേഷം സാഹിത്യോത്സവ് നഗരിയിലേക്ക് റാലി ആരംഭിക്കും. 5.30 ന് നഗരിയില്‍ സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധി നഗര്‍ പതാക ഉയര്‍ത്തും.

വെള്ളിയാഴ്ച വൈകിട്ട് 7 ന് സ്വാഗത സംഘം ചെയര്‍മാന്‍ മൂസല്‍ മദനി തലക്കിയുടെ അധ്യക്ഷതയില്‍ പ്രമുഖ പ്രഭാഷകന്‍ പേരോട് മുഹമ്മദ് അസ്ഹരി ആത്മീയ പ്രഭാഷണം നടത്തും.

സെപ്തംബര്‍ 3 ശനി വൈകീട്ട് നാല്മണിക്ക് സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂറിന്റെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന വൈസ്പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സന്ദേശ പ്രഭാഷണം നടത്തും. ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൊലവി ആലംപാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ഗാന്ധി നഗര്‍, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് അലി അഹ്‌സനി മഖ്ദൂമീയ്യ, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, മുഹമ്മദ് സഖാഫി തോക്കെ, സിദ്ധീഖ് സഖാഫി ആവളം, സാദിഖ് സഖാഫി അല്‍ ബിശാറ, ഖത്തര്‍ ബാവ ഹാജി, ഇബ്രാഹിം ഹാജി നടിബയില്‍, പുത്തു ബാവ ഹാജി, കുഞ്ഞി ഹാജി, ഇബ്രാഹിം ഹാജി ഗുവദപടുപ്പ്, ഉമര്‍ സഖാഫി പള്ളത്തൂര്‍, കെ എം കളത്തൂര്‍ ആശംസയറിയിക്കും. സാദിഖ് ആവള സ്വാഗതം പറയും.

തുടര്‍ന്ന് 6 മുതല്‍ രാത്രി 10 മണി വരെയും ഞായറാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 3 മണി വരെയും വിവിധ കലാ മത്സരങ്ങള്‍ നടക്കും. 3 മണിക്ക് സമാപന സംഗമവും സമ്മാന ദാനവും നടക്കും. സമാപന സമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഹസന്‍ ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡന്റ് എം അലികുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ അനുമോദന പ്രഭാഷണം നടത്തും. സയ്യിദ് മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍, അശ്‌റഫ് സഅദി ആരിക്കാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അശ്‌റഫ് അശ്രഫി ആറങ്ങാടി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ഹസന്‍ കുഞ്ഞി മള്ഹര്‍ ട്രോഫി സമ്മാനിക്കും. ഇബ്രാഹിം ഹാജി കനില, അബ്ദുല്ല ഹാജി ബൊള്‍മാര്‍, സിദ്ധീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, സലാം സഖാഫി പാടലടുക്ക, ശക്കീര്‍ പെട്ടിക്കുണ്ട് ചടങ്ങിന് ആശംസകള്‍ നേരും. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും അസീസ് സഖാഫി മച്ചംപാടി നന്ദിയും പറയും. വിവിധ മത്സരപ്പരീക്ഷകളിലെ അവാര്‍ഡ് ജേതാക്കളെ ഉപഹാരം നല്‍കി ആദരിക്കും.

ധാര്‍മിക വിപ്ലവം എന്ന മുദ്രാവാക്യമുയര്‍ത്തി 43 വര്‍ഷം പിന്നിടുന്ന എസ് എസ് എഫ് 20ാം വാര്‍ഷികാഘോഷ ഭാഗമായാണ് ആദ്യമായി സാഹിത്യോത്സവ് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. കലാ സാഹിത്യ രംഗത്ത് ധാര്‍മികതക്ക് ഊന്നല്‍ നല്‍കുകയും അന്യം നിന്നു പോകുന്ന തനത് കലകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ആറായിരത്തിലധികം യൂണിറ്റുകളില്‍ നിന്ന് ഒരേ സമയം ലക്ഷത്തിലധികം മത്സരാര്‍ത്ഥികള്‍ മത്സരിച്ച് കഴിവ് തെളിയിച്ചാണ് സെക്ടറിലേക്ക് യോഗ്യത നേടുന്നത്. പിന്നീട് ഡിവിഷന്‍, ജില്ലാ മത്സരങ്ങളിലൂടെ കഴിവ് തെളിയിച്ചാണ് ഫൈനല്‍ മത്സരത്തിനായി സംസ്ഥാന സാഹിത്യോത്സവിനെത്തുന്നത്.

കാമ്പസ്, ഹയര്‍സെകന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ ഒരുക്കുന്നു. വിവിധ ഭാഷാ പ്രസംഗങ്ങളും എഴുത്ത് മത്സരങ്ങളും ഭാവി സാഹിത്യകാരന്മാരെയും പ്രഭാഷകരെയും കണ്ടെത്തുന്നതിന് സഹായകമാണ്. അറബിക് കാലിഗ്രഫി, ഖുര്‍ആന്‍ പ്രഭാഷണം, കവാലി, സീറാ പാരായണം, അറബന മുട്ട് തുടങ്ങിയ ഇനങ്ങള്‍ വേദികള്‍ക്ക് പുതുമ പകരും. പ്രതിഭകള്‍ക്ക് തുടര്‍ പരിശീലനം നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയെന്നത് സാഹിത്യോത്സവിന്റെ പ്രത്യേകതയാണ്.
പത്ര സമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി, ട്രഷറര്‍ സിദ്ദീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, സ്വാദിഖ് ആവളം സംബന്ധിച്ചു.
Leave A Reply