Latest News :
Home » , » കാസര്‍കോടെന്താ കേരളത്തിലല്ലേ? ജില്ലാ വികസന സെമിനാര്‍ ശനിയാഴ്ച

കാസര്‍കോടെന്താ കേരളത്തിലല്ലേ? ജില്ലാ വികസന സെമിനാര്‍ ശനിയാഴ്ച

Written By Muhimmath News on Thursday, 4 August 2016 | 20:25


കാസര്‍കോട്: കാസര്‍കോട് ജില്ല നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എസ് എസ് എഫ് ജില്ലാകമ്മിറ്റി 'കാസര്‍കോടെന്താ കേരളത്തിലല്ലേ? എന്ന വിഷയം ഉയര്‍ത്തിക്കാട്ടി ശനിയാഴ്ച വികസന സെമിനാര്‍ സംഘടിപ്പിക്കും. ഉച്ചക്ക് 2.30ന് കാസര്‍കോട് സിറ്റി ടവറിലാണ് സെമിനാര്‍. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ വിഷയാവതരണം നടത്തും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, നാരായണന്‍ പേരിയ, ടി എ ശാഫി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വിജയന്‍ കോടോത്ത്, അഡ്വ. പി വി രാജേന്ദ്രന്‍, അബ്ദുല്‍ മുജീബ് കളനാട്, ബുര്‍ഹാന്‍ തളങ്കര എന്നിവര്‍ പ്രസംഗിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved