Latest News :
Home » » കുണിയ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

കുണിയ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

Written By Muhimmath News on Tuesday, 2 August 2016 | 21:39



കുണിയ: എസ് എസ് എഫ് 23മത് കുണിയ സെക്ടര്‍ സാഹിത്യോത്സവ് കുണിയ മിന്‍ഹാജ് ക്യാംപസില്‍ സമാപിച്ചു. സെക്ടറിലെ കുണിയ, പെരിയ, ചെരുംബ, ചാലിങ്കാല്‍, ചെര്‍ക്കാപ്പാറ, അടുക്കം, തൊണ്ടോളി എന്നീ ഏഴ് യൂണിറ്റുകളില്‍ നടന്ന യുണിറ്റ് സാഹിത്യോത്സവുകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച മത്സരാര്‍ഥികളാണ് സെക്ടര്‍ സാഹിത്യോത്സവ് വേദിയിലെത്തിയത്. 234 പോയിന്റ് നേടി കുണിയ യൂണിറ്റ് കലാ കിരീടം തിരിച്ച് പിടിച്ചു. ചെരുംബ, തോണ്ടോളി യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ മിന്‍ഹാജുസ്സുന്നഃ പ്രസിഡണ്ട് സി എച്ച് ഹസൈനാര്‍ സഖാഫി, ജനറല്‍ സെക്രട്ടറി ബി കെ അഹ്മദ് മുസ്ലിയാര്‍ എന്നിവര്‍ കിരീടം സമ്മാനിച്ചു. സെക്ടര്‍ പ്രസിഡണ്ട് അസ്ഹര്‍ പെരിയ അദ്ധ്യക്ഷത വഹിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved