Latest News :
Home » » കുണിയ സെക്ടര്‍ പ്രാസ്ഥാനിക സമ്മേളനം സംഘടിപ്പിച്ചു

കുണിയ സെക്ടര്‍ പ്രാസ്ഥാനിക സമ്മേളനം സംഘടിപ്പിച്ചു

Written By Muhimmath News on Monday, 1 August 2016 | 19:30



കുണിയ: എസ് എസ് എഫ് 23ാ മത് കുണിയ സെക്ടര്‍ സാഹത്യോത്സവിനോടനുബന്ധിച്ച് പ്രാസ്ഥാനിക സമ്മേളനം സംഘടിപ്പിച്ചു. കുണിയ മിന്‍ഹാജ് ക്യാംപസില്‍ നടന്ന പരിപാടിക്ക് സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ സഖാഫി അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ തുടക്കമായി. എസ് എസ് എഫ് കുണിയ സെക്ടര്‍ പ്രസിഡണ്ട് അസ്ഹര്‍ പെരിയയുടെ അദ്ധ്യക്ഷതയില്‍ മിന്‍ഹാജുസ്സുന്നഃ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡണ്ട് സി എച്ച് ഹസൈനാര്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി കെ അഹ്മദ് മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി.

പ്രമുഖ വാഗ്മി പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. കുണിയ മിന്‍ഹാജ് പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ ഹിമമി സഖാഫി പെരുംബള പ്രസംഗിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഐദറൂസി, സി എച്ച് അബ്ദുല്‍ റഹ്മാന്‍ ബാഖവി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ കുണിയ, എം ഇബ്രാഹിം ഹാജി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു. എസ് എസ് എഫ് എക്‌സലന്‍സി, സാഹിത്യോത്സവ്, രിസാല അവാര്‍ഡുകള്‍ അബ്ദുസ്സത്താര്‍ ഹാജി ചെംബരിക്ക. ഷരീഫ് അടുക്കം, ശംസുദ്ധീന്‍ പെരിയ, ഹനീഫ് ചെരുംബ, മുനീര്‍ കുണിയ എന്നിവര്‍ നിര്‍വ്വഹിച്ചു. സെക്ടര്‍ ജനറല്‍ സെക്രട്ടറി മുബശ്ശിര്‍ കുണിയ സ്വാഗതവും നൂറുദ്ദീന്‍ ചെരുംബ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved