Latest News :
Home » » എസ് എസ് എഫ് മഞ്ചേശ്വരം സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച

എസ് എസ് എഫ് മഞ്ചേശ്വരം സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച

Written By Muhimmath News on Saturday, 13 August 2016 | 12:29

മഞ്ചേശ്വരം: എസ് എസ് എഫ് മഞ്ചേശ്വരം സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച മജ്‌ബൈല്‍ മര്‍ഹൂം സഹദാന്‍ നഗരിയില്‍ നടക്കും. 

സെക്ടര്‍ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് സഅദി ബെജ്ജയുടെ അദ്ധ്യക്ഷതയില്‍ മഞ്ചേശ്വരം എസ് ഐ പ്രമോദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 

ജയശങ്കരന്‍ മാഷ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അസീസ് സഖാഫി മച്ചമ്പാടി,  സാദിഖ് ആവളം, യഅ്കൂബ് നഈമി, ഉമറുല്‍ ഫാറൂഖ് എ.എസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. 12 വിഭാഗങ്ങളിലായി 200 ലധികം കലാപ്രതിഭകള്‍ മാറ്റുരക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved