Latest News :
Home » » എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവിന് ശനിയാഴ്ച തുടക്കമാകും

എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവിന് ശനിയാഴ്ച തുടക്കമാകും

Written By Muhimmath News on Thursday, 4 August 2016 | 19:33


പുത്തിഗെ: മാപ്പിള പൈതൃക കലകളുടെയും സര്‍ഗാത്മക സാഹിത്യ വൈഭവങ്ങളുടെയും ആസ്വാദനത്തിന് അരങ്ങൊരുക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവിന് മുഗു സെക്ടറില്‍ ശനിയാഴ്ച (6-08-16) തുടക്കമാവും. മൊഗറഡുക്ക സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നഗറില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് ശനിയാഴ്ച വൈകുന്നേരം 4. മണിക്ക് നടക്കുന്ന സിയാറത്തോടെ തുടക്കമാകും.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ നേതൃത്വം നല്‍കും. വൈകിട്ട് 5 മണിക്ക് സാഹിത്യോത്സവ് നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അന്തുഞ്ഞി മൊഗര്‍ പതാക ഉയര്‍ത്തും.

വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഉല്‍ഘാടന സംഗമത്തില്‍ സ്വദഖത്തുല്ലാഹ് സുഹ് രി പ്രാര്‍ത്ഥന നടത്തും. അബ്ദുറഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.

പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. പി.ബി മുഹമ്മദ് ബാഡൂര്‍, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, ഇബ്രാഹിം പുത്തിഗെ, പി.നാരായണന്‍ നമ്പ്യാര്‍, അഹ്മദ് കുഞ്ഞി അടര്‍ച്ചാല്‍, റഫീഖ് മൊഗറഡുക്ക, സി.എച്ച് മൊയ്തു സംബന്ധിക്കും.

ഞായറാഴ്ച ആറ് വിഭാഗങ്ങളിലായി 84 ഇനങ്ങളില്‍ 12 യൂണിറ്റുകളില്‍ നിന്നുള്ള 300ല്‍പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കലാവിരുന്ന് നടക്കും. വൈകിട്ട് 7 മണിക്ക് സമാപന സംഗമത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ അസ്സഖാഫി പ്രാര്‍ത്ഥന നടത്തും. സെക്ടര്‍ പ്രസിഡന്റ് ഫൈസല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ സി.എന്‍ ജഅ്ഫര്‍ സ്വാദിഖ് ഉല്‍ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുസ്സലാം സഖാഫി പാടലടുക്ക, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഅദി മുഗു, ഹംസ സഖാഫി ഉപ്പിന, യൂസുഫ് ഹാജി, കെ.എം കളത്തൂര്‍, ശംസീര്‍ സൈനി, ഉമറുല്‍ ഫാറൂഖ് സഖാഫി, സുബൈര്‍ ബാഡൂര്‍, സാബിത് കര തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved