Latest News :
Home » » എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ്; ഊജംപദവ് ജേതാക്കള്‍

എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ്; ഊജംപദവ് ജേതാക്കള്‍

Written By Muhimmath News on Monday, 8 August 2016 | 20:33

പുത്തിഗെ: ആസ്വാദക ഹൃദയങ്ങളില്‍ കലയുടെ വര്‍ണപ്പകിട്ട് തീര്‍ത്ത് എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവിന് തിരശ്ശീല വീണു. ശനിയാഴ്ച നടന്ന ഉല്‍ഘാടനം സംഗമം അബ്ദുറഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ കാസറഗോഡ് ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.

രണ്ട് ദിവസങ്ങളിലായി മുഗു മൊഗറഡുക്കയില്‍ നടന്ന സാഹിത്യോത്സവില്‍ ഊജംപദവ് യൂണിറ്റ് കിരീടം ചൂടി. സങ്കായം കര യൂണിറ്റ് രണ്ടാം സ്ഥാനവും സീതാംഗോളി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. ഊജംപദവ് യൂണിറ്റിലെ ഹാഫിള് ഹുനൈഫ് എം.ഇ സെക്ടര്‍ സാഹിത്യോത്സവിലെ കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമം സെക്ടര്‍ പ്രസിഡന്റ് ഫൈസല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ജഅ്ഫര്‍ സ്വാദിഖ് സി.എന്‍ ഉല്‍ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അന്തുഞ്ഞി മൊഗര്‍, റഫീഖ് മൊഗറഡുക്ക പ്രസംഗിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുസ്സലാം സഖാഫി പാടലടുക്ക, ഇബ്രാഹിം സഅദി മുഗു, സ്വദഖത്തുല്ലാഹ് സുഹ്‌രി, ഉമറുല്‍ ഫാറൂഖ് സഖാഫി മുഗു, ശംസീര്‍ സൈനി, യൂസുഫ് ഹാജി ബാപ്പാലിപ്പൊനം, സുബൈര്‍ ബാഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉനൈസു റഹ്മാന്‍ ഊജംപദവ് സ്വാഗതവും ഹാഫിള് മുഹമ്മദ് മിഖ്ദാദ് നന്ദിയും പറഞ്ഞു.


























Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved