Latest News :
Home » » എസ് എസ് എഫ് ന്യൂ മെമ്പേഴ്‌സ് മീറ്റ് വ്യാഴാഴ്ച

എസ് എസ് എഫ് ന്യൂ മെമ്പേഴ്‌സ് മീറ്റ് വ്യാഴാഴ്ച

Written By Muhimmath News on Wednesday, 3 August 2016 | 21:16

കുണിയ: എസ് എസ് എഫ് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ന്യൂ മെമ്പേഴ്‌സ് മീറ്റും ഹയര്‍ സെക്കണ്ടറി മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ കുണിയ സെക്ടര്‍ തല ഉല്‍ഘാടനവും വ്യാഴാഴ്ച വൈകീട്ട് നടക്കും. വൈകീട്ട് നാലിന് കുണിയ സുന്നി സെന്ററില്‍ നടക്കുന്ന മീറ്റില്‍ പെരിയ അംബേദ്കര്‍ കോളേജ്, കുണിയ ഗവ; വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്‌ളസ് വണ്‍, പ്‌ളസ് ടു വിദ്യാര്‍ത്ഥികളാണ് സംബന്ധിക്കുന്നത്. സെക്ടര്‍ പ്രസിഡണ്ട് അസ്ഹര്‍ പെരിയയുടെ അധ്യക്ഷതയില്‍ മിന്‍ഹാജ് പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബഷീര്‍ ഹിമമി സഖാഫി ഉല്‍ഘാടനം ചെയ്യും. സെക്ടര്‍ ജനറല്‍ സെക്രട്ടറി മുബശ്ശിര്‍ കുണിയ ക്ലാസെടുക്കും. ഉബൈദുല്ല എം ടി, ഹബീബ് സി എച്ച്, ജൗഹര്‍ ചെരുംബ തുടങ്ങിയര്‍ സംബന്ധിക്കും. ഹയര്‍ സെക്കണ്ടറി കോഡിനേറ്റര്‍ അബ്ദുല്‍ ബാസിത്ത് സ്വാഗതവും നൂറുദ്ദീന്‍ ചെരുംബ നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved