Latest News :
Home » » ഡിവിഷന്‍ സാഹിത്യോത്സവ് ശനിയാഴ്ച തുടങ്ങും

ഡിവിഷന്‍ സാഹിത്യോത്സവ് ശനിയാഴ്ച തുടങ്ങും

Written By Muhimmath News on Saturday, 20 August 2016 | 12:40

വോര്‍ക്കാടി: എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവിന് ശനിയാഴ്ച കളിയുര്‍ യു. പി. സ്‌കൂളിള്‍ തുടക്കമാവും. 

വൈകുന്നേരം 3 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്രാഹിം ഹാജി ബൊള്‍മാര്‍ പതാക ഉയര്‍ത്തും. സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധിനഗര്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഡിവിഷന്‍ ഉപാദ്ധ്യക്ഷന്‍ മൂസ സഖാഫി അല്‍ അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ ഡോ.രമാനന്ദ ബനാരി പരിപാടി ഉല്‍ഘാടനം ചെയ്യും. ഫാദര്‍ പ്രാന്‍സിസ് റോഡ്രിഗസ് മുഖ്യ അഥിതിയായിരിക്കും. 

ഡോ.സ്വലാഹുദ്ദീന്‍ അയ്യൂബി , ഇബ്രാഹിം ഹാജി പാവൂര്‍ , ശക്കീര്‍ എം ടി പി , അബ്ദുല്‍ ജബ്ബാര്‍ സഖാഫി , സ്വാദിഖ് ആവളം , സിദ്ധീഖ് പൂത്തപ്പലം , അലി സഅദി ധര്‍മ്മനഗര്‍ , ഹമീദ് സഖാഫി മേര്‍ക്കള , എം പി മുഹമ്മദ് മണ്ണങ്കുഴി, മൂസ ധര്‍മ്മനഗര്‍,  തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുല്‍ മജീദ് സഅദി സുബൈയ്യകട്ടെ' സ്വാഗതവും ഫൈസല്‍ ആവളം നന്ദിയും പറയും.
ശേഷം ഡിവിഷന്‍ പരിധിയിലെ 8 സെക്ടര്‍ സാഹിത്യോത്സവില്‍ പ്രതിഭ തെളിയിച്ച സബ് ജൂനിയര്‍ , ജൂനിയര്‍ , ഹൈസ്‌ക്കൂള്‍ , ഹയര്‍ സെകന്ററി , സീനിയര്‍ , ജനറല്‍ എന്നി വിഭാഗങ്ങളിലായി 86 ഇന മത്സരങ്ങളിലായി 600 ല്‍ പരം മത്സരാര്‍ഥികള്‍ മാറ്റുരക്കുന്ന കലാ മത്സര പരിപാടികള്‍ നടക്കും. 

ഞായറാഴ്ച  വൈകുരേം 4 മണിക്ക് നടക്കു സമാപന സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലക്കി പ്രാര്‍ത്ഥന നടത്തും. ഡിവിഷന്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉല്‍ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണവീനര്‍ ജാഅ്ഫര്‍ സ്വാദിഖ് സിഎന്‍ സന്ദേശ പ്രഭാഷണം നടത്തും. 

മൂസല്‍ മദനി അല്‍ ബിഷാറ, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബൂബക്കര്‍ സിദ്ധീഖ് സഖാഫി ആവളം,  മുഹമ്മദ് സഖാഫി തോക്കെ, ശാഫി സഅദി ശിറിയ, അനസ് സിദ്ധീഖി, അശ്രഫ് സഅദി കോടി, യൂസുഫ് സഖാഫി പൈവളികെ, യഅ്ക്കൂബ് നഈമി ഗുഡ്ഡഗേരി, ഉമറുല്‍ ഫറൂഖ് പൊസോട്ട്, നംഷാദ് ബേകൂര്‍ തുടങ്ങി പ്രമുഖ മത സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved