Latest News :
Home » » കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് അഴിത്തലയില്‍

കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് അഴിത്തലയില്‍

Written By Muhimmath News on Tuesday, 9 August 2016 | 10:01

തൈക്കടപ്പുറം: എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍  സാഹിത്യോത്സവിന് ആഗസ്റ്റ് 21 ഞായറാഴ്ച തൈക്കടപ്പുറം അഴിത്തല ആതിഥ്യമരുളും. അറുപത്തെട്ട് ഇനങ്ങളിലായി ഇരുനൂറോളം പ്രതിഭകള്‍ മാറ്റുരക്കുന്ന പരിപാടിയുടെ വിജയത്തിന് ഹസന്‍ സഖാഫി ചെയര്‍മാനും എം വി എ സിദ്ധീഖ് മൗലവി പരിയാരം കണ്‍വീനറുമായ സ്വാഗതസംഘം നിലവില്‍ വന്നു. 

മറ്റു ഭാരവാഹികള്‍: സുബൈര്‍ സഅദി, മന്‍സൂര്‍ സഅദി മഹ്മൂദി, മുഹമ്മദ് അലി ടി കെ സി(വൈ.ചെയര്‍മാന്‍), ഹാഫിള് നിസാമുദ്ദീന്‍ മഹ്മൂദി, ആഷിഖ് ടി കെ സി(ജോ.കണ്‍വീനര്‍), കെ മുഹമ്മദലി(ട്രഷറര്‍), റംഷാദ്, ഹസന്‍, ശഫീഖ്, ജാബിര്‍ ടി പി (അംഗങ്ങള്‍). ഉമര്‍ സഖാഫി പള്ളത്തൂര്‍ വിഷയാവതരണം നടത്തി. കെ അബ്ദുല്‍ ഖാദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് നിസാമുദ്ധീന്‍ മഹ് മൂദി സ്വാഗതവും ഹസന്‍ ഒ ടി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved