Latest News :
Home » , » ജില്ലയുടെ വികസനത്തിന് ജനകീയ കൂട്ടായ്മ രൂപപ്പെടണം -എസ് എസ് എഫ് വികസന സെമിനാര്‍

ജില്ലയുടെ വികസനത്തിന് ജനകീയ കൂട്ടായ്മ രൂപപ്പെടണം -എസ് എസ് എഫ് വികസന സെമിനാര്‍

Written By Muhimmath News on Monday, 8 August 2016 | 10:50

കാസര്‍കോട്: ജില്ലയുടെ വികസനത്തിനും പുരോഗമനത്തിനും വേണ്ടി ജനകീയ കൂട്ടായ്മ രൂപപ്പെടണമെന്ന് എസ് എസ് എഫ് വികസന സെമിനാര്‍ അഭിപ്രായപ്പെട്ടു.

 സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടാകുന്ന അവഗണനക്കെതിരെ ഒന്നിച്ച് നില്‍ക്കാനും അവകാശങ്ങള്‍ക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളത്.

ചെറുകിട വ്യവസായങ്ങളും പാരമ്പര്യ വ്യവസായങ്ങളും സംരക്ഷിക്കുന്നതിന് നടപടി കാണേണ്ടത്. വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ മുന്നേറ്റത്തിന് പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ട്.റിപ്പോര്‍ട്ടിന്മേലുള്ള മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കുന്നതില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കമ്മീഷന്‍ നിര്‍ദ്ദേശിച്ച എം ജിഎല്‍സികള്‍ (ഏകാധ്യാപക വിദ്യാലയങ്ങള്‍) എല്‍പി സ്‌കൂളായി അപേഗ്രേഡ് ചെയ്യണം. കാസര്‍കോട്ടെ സര്‍ക്കാര്‍ കോളേജുകളില്‍ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുകയും സീറ്റ് വര്‍ധിപ്പിക്കുകയും വേണം.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തുകയും ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത്  എത്തുന്നുവെന്ന് ഉറപ്പാക്കാനാകണം
.
  ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി ഇവയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് സംവിധാനം കാണണം.
ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്ന കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളാണെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ബാവിക്കര തടയണ, കാസര്‍കോട്ടെ ഉപ്പ് വെള്ളം പോലുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് പകരം പരസ്പരം പഴിചാരുകയാണ് രാഷ്ട്രീയ കക്ഷികള്‍. അതിവേഗ റെയില്‍പാതയ്ക്ക് പിന്നാലെ പായുന്നതിന് പകരം അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് വേണ്ടതെന്നും യോഗം ചര്‍ച്ച ചെയ്തു.
ചടങ്ങ് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. നാരായണന്‍ പേരിയ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ബുര്‍ഹാന്‍ തളങ്കര, മുജീബ് കളനാട്, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന, അബൂബകര്‍ സഅദി നെക്രാജെ, ഉമര്‍ സഖാഫി പള്ളത്തൂര്‍, ശകീര്‍ എം ടി പി, സിദ്ധീഖ് പൂത്തപ്പലം പ്രസംഗിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ വിഷയാവതരണം നടത്തി. സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സാദിഖ് ആവള നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved