Latest News :
Home » » എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ കയറി മര്‍ദ്ദിച്ചു; 23 പേര്‍ക്കെതിരെ കേസ്

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ കയറി മര്‍ദ്ദിച്ചു; 23 പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Thursday, 11 August 2016 | 18:02


ആദൂര്‍: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ കയറി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ 23 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.

പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ടാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി റഷീലി(19)നാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളായ ഷമീം, ഷബീല്‍, സംജീദ്, റിസാന്‍, മുജ്തബ്, അനസ് തുടങ്ങിയ 20 പേര്‍ക്കെതിരെയും നാട്ടുകാരായ മൂന്നു പേര്‍ക്കുമെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളും മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പറയുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved