Latest News :
Home » » രോഗി സന്ദര്‍ശനം: കുട്ടിപ്പോലീസ് കുട്ടികളുടെ വാര്‍ഡിലെത്തി

രോഗി സന്ദര്‍ശനം: കുട്ടിപ്പോലീസ് കുട്ടികളുടെ വാര്‍ഡിലെത്തി

Written By Muhimmath News on Wednesday, 24 August 2016 | 19:32



കാസറഗോഡ്: കുട്ടിപ്പോലീസിന്റെ രോഗി സന്ദര്‍ശന പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എഴുപത്തെട്ടോളം കുട്ടിപ്പോലീസ് അംഗങ്ങള്‍ കാസറഗോഡ് ജനറല്‍ ആസ്പത്രിയിലെ കുട്ടികളുടെ വാര്‍ഡ് സന്ദര്‍ശിച്ചു. മധുര പലഹാരങ്ങള്‍ നല്‍കി കുട്ടികളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ശിശുരോഗ വിദഗ്ധ ഡോക്ടര്‍ പ്രീമയും ഹെഡ് നേഴ്‌സ് കാര്‍ത്യായനിയും വിവിധ രോഗങ്ങളെക്കുറിച്ചു കുട്ടികള്‍ക്ക് കഌസ്സെടുത്തു. കാസറഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ ബോധവല്‍ക്കരണ പരിപാടിക്ക് ശേഷമാണു കുട്ടികള്‍ ആസ്പത്രി സന്ദര്‍ശിച്ചത്. പരിപാടിക്ക് എസ് ഐ വിജയന്‍, എ എസ് ഐ മാരായ രാജന്‍, മോഹന്‍, സി പി ഓ മാരായ ജോസ് ഫ്രാന്‍സിസ്, സി പി ഉഷ ടീച്ചര്‍, സുനില്‍ മാസ്റ്റര്‍, സുഭാഷ്, ഷീന എന്നിവര്‍ നേതൃത്വം നല്‍കി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved