Latest News :
Home » , » അച്ഛന്‍ മരിച്ചതില്‍ മനംനൊന്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ ആത്മഹത്യ ചെയ്തു

അച്ഛന്‍ മരിച്ചതില്‍ മനംനൊന്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ ആത്മഹത്യ ചെയ്തു

Written By Muhimmath News on Tuesday, 9 August 2016 | 18:58

ബദിയടുക്ക: ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയിലെ മൂന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഏല്‍ക്കാന ഷേണി മഞ്ഞാറയിലെ വിജയലത(20)യെ വീടിനടുത്ത കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ വൈകിട്ട് നാല് മണിക്ക് കുളിക്കാന്‍ പോയ വിജയലത തിരിച്ചുവരാത്തതിനാല്‍ ബന്ധുക്കള്‍ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വിജയലതയുടെ അച്ഛന്‍ ഗുരുവപ്പ(58) ജുലായ് 19ന് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. അച്ഛന്റെ മരണ ശേഷം വിജയലത മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവത്രെ.
അമ്മ: കല്ല്യാണി. സഹോദരങ്ങള്‍: വിജയാവതി, വിജയലക്ഷ്മി, വിനോദ് കുമാര്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved