Latest News :
Home » » 'ആനന്ദകരമായ മദ്രസാ വിദ്യാഭ്യാസം' ജില്ലാ പ്രഖ്യാപനം ആഗസറ്റ് 9 ന്

'ആനന്ദകരമായ മദ്രസാ വിദ്യാഭ്യാസം' ജില്ലാ പ്രഖ്യാപനം ആഗസറ്റ് 9 ന്

Written By Muhimmath News on Friday, 5 August 2016 | 20:21

കാസറഗോഡ്: 'ആനന്ദകരമായ മദ്രസാ വിദ്യാഭ്യാസം'എന്ന ശീര്‍ഷകത്തില്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ജൂലൈ 30 മുതല്‍ ആഗസ്ത് 30 കാലയളവില്‍ നടത്തുന്ന കാമ്പയിന്‍ ജില്ലാതല പ്രഖ്യാപനം ആഗസറ്റ് 9 ന് രാവിലെ 10 മണിക്ക് ജില്ലാ സുന്നീസെന്ററില്‍ സംസ്ഥാന സെക്രട്ടറി കെ.എം.എ.റഹീം സാഹിബ് നടത്തും.

ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ്മുഹമ്മദ് ഇബ്രാഹിം ഹൈദ്രൂസി കല്ലക്കട്ട മുഖ്യാഥിതിയായിരിക്കും. എസ്.വൈ.എസ്.ജില്ലാ പ്രസിഡണ്ട് പീ.എസ്.ആറ്റക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉല്‍ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗം ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സാരഥികളായ ത്വാഹ തങ്ങള്‍, യഅ്ക്കൂബ് ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ മൊഗ്രാല്‍, ബഷീര്‍ മങ്കയം, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ സമദ് കല്ലക്കട്ട, സി അബ്ദല്ല ഹാജി ചിത്താരി, മുക്രി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ടി.സി.മുഹമ്മദ് കുഞ്ഞി ഹാജി, ഹാജി ഹകീം കളനാട്, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സലാഹുദ്ദിന്‍ അയ്യൂബി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങി എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥികളും സംബന്ധിക്കും. ചടങ്ങില്‍ മുസ്ലിം ജമാഅത്ത് മദ്രസാ നവീകരണഫണ്ട് സ്വീകരിക്കും

ജില്ലയിലെ മുഴുവന്‍ സംഘടനാ, സ്ഥാപന സാരഥികളും എസ്.എം.എ ജില്ല, മേഖല, റീജ്യണല്‍ ഭാരവാഹികളും മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സിലര്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved