Latest News :
Home » » ജയലളിതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ജയലളിതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

Written By Muhimmath News on Wednesday, 24 August 2016 | 18:32



ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. മാനനഷ്ട ഹര്‍ജികളെ മറ്റുള്ളവര്‍ക്കെതിരെയുള്ള ആയുധമാക്കരുതെന്ന് കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ക്കതീതരല്ലെന്നു മനസിലാക്കണമെന്നു തുറന്നടിച്ച കോടതി മാനനഷ്ട ഹര്‍ജി ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.

പൊതു മദ്ധ്യത്തില്‍ നില്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളണമെന്നും സുപ്രീം കോടതി ജയലളിതയോട് പറഞ്ഞു. തന്റെ ആരോഗ്യത്തെ പറ്റി ലേഖനം എഴുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ സുപ്രീംകോടതിയില്‍ ജയലളിത നല്‍കിയ മാനനഷ്ട കേസ്സിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

മാനനഷ്ടകേസ് ഫയല്‍ ചെയ്യാനുള്ള അവകാശം പൊതു പ്രവര്‍ത്തകര്‍ ദുരുപയോഗം ചെയ്യുന്നത് ആശാസ്യമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്രയും മാനനഷ്ടക്കേസുകള്‍ മറ്റൊരു സര്‍ക്കാരും നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 213 മാനനഷ്ടക്കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved