Latest News :
Home » » എസ് വൈ എസ് അര്‍ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

എസ് വൈ എസ് അര്‍ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Monday, 1 August 2016 | 10:41

എ കെ ജി നഗര്‍: എസ് വൈ എസ് യൂനിറ്റ്തലം മുതല്‍ നടത്തിവരുന്ന  അര്‍ധവാര്‍ഷിക കൗണ്‍സിലിന്റെ എ കെ ജി നഗര്‍ യൂനിറ്റ് കൗണ്‍സില്‍ യൂനിറ്റ് കണ്‍ട്രോളര്‍ അബ്ദുസ്സലാം സഖാഫിയുടെ നേതൃത്വത്തില്‍ നടന്നു. ആറുമാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും സെക്രട്ടറി അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും അവലോകനവും നടന്നു. 

ജോലി ആവശ്യാര്‍ഥം വിദേശത്തുപോകുന്ന യൂനിറ്റ് പ്രസിഡന്റ് ഖാലിദ് അമാനിക്ക് യാത്രയയപ്പും നല്‍കി. എസ് വൈ എസ് പുത്തിഗെ സൗത്ത് സെക്രട്ടറി ഇബ്രാഹിം സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ അഹ്‌സനി മര്‍ഹൂം ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. 

സയ്യിദ് ഫള്ല്‍ തങ്ങള്‍ ലക്ഷദ്വീപ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, ശാഫി സഅദി, മഹ്മൂദ് തൈര, സര്‍വെ മുഹമ്മദ്കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഖാലിദ് അമാനി സ്വാഗതവും മുഹമ്മദ് ഗുണാജെ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved