Latest News :
Home » » എസ് വൈ എസ് ചട്ടഞ്ചാല്‍ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ആഗസ്റ്റ് 19ന്

എസ് വൈ എസ് ചട്ടഞ്ചാല്‍ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ആഗസ്റ്റ് 19ന്

Written By Muhimmath News on Monday, 1 August 2016 | 11:15

ചട്ടഞ്ചാല്‍: എസ് വൈ എസ് ചട്ടഞ്ചാല്‍ സര്‍ക്കിള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ ആഗസ്റ്റ് 19ന് വെള്ളിയാഴ്ച ചട്ടഞ്ചാലില്‍ നടത്താന്‍ തെക്കില്‍ സുന്നി സെന്ററില്‍ ചേര്‍ന്ന കാബിനറ്റ് യോഗം തീരുമാനിച്ചു .

ആഗസ്റ്റ് 15 നകം സര്‍ക്കിളില്‍ പരിധിയിലെ മുഴുവന്‍ യൂണിറ്റുകളിലും അര്‍ധവാര്‍ഷിക കൗണ്‍സില്‍ നടത്താനും യൂണിറ്റ് കൗണ്‍സില്‍ കണ്‍ട്രോളന്‍മാരായി സിദ്ദീഖ് സഖാഫി തൈര (പുത്തരിയടുക്കം, ചട്ടഞ്ചാല്‍), സദഖതുല്ലാഹ് സുഹ്‌രി  (തൈര), ഹുസൈന്‍ ജര്‍മന്‍ (സി എം നഗര്‍), സയ്യിദ് സിറാജ് തങ്ങള്‍ (ബന്താട്-തെക്കില്‍), ജാഫര്‍ എയ്യള(മൈലാട്ടി), ബശീര്‍ ഹിമമി സഖാഫി (കോളിയടുക്കം), മൊയ്തീന്‍ കോളിയടുക്കം (ചെറുകര) എന്നിവരെ നിയമിച്ചു.

33 അംഗ സഫ്‌വ അംഗങ്ങളെ പുനസംഘടിപ്പിച്ചു
പ്രസിഡണ്ട് സദഖതുല്ലാഹ് സുഹ് രിയുടെ അദ്ധ്യക്ഷതയില്‍ സോണ്‍ ദഅ്‌വ കാര്യ സെക്രട്ടറി ഖാലിദ് പുത്തരിയടുക്കം ഉല്‍ഘാടനം ചെയ്തു. ജാഫര്‍ എയ്യള സയ്യിദ് സിറാജ് തങ്ങള്‍  മൊയ്തീന്‍ കോളിയടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.
സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി തൈര  സ്വാഗതവും ഹുസൈന്‍ ജര്‍മന്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved