Latest News :
Home » » സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികത്തിലും ദലിത്, മുസ്ലിം വിഭാഗങ്ങള്‍ നിലനില്‍പ്പിന് പോരാടുന്നു: എസ് വൈ എസ്

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികത്തിലും ദലിത്, മുസ്ലിം വിഭാഗങ്ങള്‍ നിലനില്‍പ്പിന് പോരാടുന്നു: എസ് വൈ എസ്

Written By Muhimmath News on Friday, 19 August 2016 | 21:32

ചട്ടഞ്ചാല്‍: സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുമ്പോഴും രാജ്യത്ത് ദലിത് മുസ്ലിം വിഭാഗങ്ങള്‍ നിലനില്‍പിനായി പോരാടുകയാണെന്ന് എസ് വൈ എസ് ചട്ടഞ്ചാല്‍ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു. ദലിത് മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ അക്രമം നടക്കുമ്പോള്‍ ഭരണകൂടം കാഴ്ചക്കാരായി നില്‍ക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട രാജ്യത്തെ ഭരണക്കാര്‍ കാഴ്ചക്കാരെപ്പോലെ നോക്കിനില്‍ക്കുകയാണെന്നും കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു.

കൗണ്‍സില്‍ മീറ്റ് സര്‍ക്കിള്‍ പ്രസിഡന്റ് സ്വദഖതുല്ലാഹ് സുഹ് രിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കിള്‍ കണ്‍ട്രോളര്‍ ഷാനവാസ് മദനി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ബശീര്‍ ഹിമമി സഖാഫി പെരുമ്പള, അബ്ദുല്‍ റഊഫ് മുസ്ലിയാര്‍ പുത്തരിയടുക്കം, അസ്ലം ബന്താട്, മൊയ്തീന്‍ കോളിയടുക്കം, നിസാര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിച്ചു. സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി തൈര സ്വാഗതവും ഹുസൈന്‍ ജര്‍മന്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved