Latest News :
Home » , » എസ്.വൈ.എസ് സ്വതന്ത്ര്യദിന ദേശരക്ഷാ വലയം: വിപുലമായ ഒരുക്കങ്ങള്‍

എസ്.വൈ.എസ് സ്വതന്ത്ര്യദിന ദേശരക്ഷാ വലയം: വിപുലമായ ഒരുക്കങ്ങള്‍

Written By Muhimmath News on Sunday, 14 August 2016 | 15:44

കാസര്‍കോട്: രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ജില്ലാ എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച വൈകിട്ട് 3 മണി മുതല്‍ ചട്ടഞ്ചാലില്‍ നടക്കുന്ന ദേശരക്ഷാ വലയത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു വിധ്വംസക ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും എല്ലാ തീവ്ര, ഭീകര ചിന്തകള്‍ക്കെതിരെയും രാജ്യത്തെ മതേതര സമൂഹം ഒന്നിച്ചു മുന്നേറണമെന്നുമുള്ള സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് ദേശരക്ഷാ വലയം സൃഷ്ടിക്കുന്നത്.

സംസ്ഥാനത്തെ പതിനാലു ജില്ലകളിലും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദേശരക്ഷാ വലയം സൃഷ്ടിക്കുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് ചട്ടഞ്ചാല്‍ അമ്പത്തിയഞ്ചാം മൈലില്‍ നിന്ന് റാലി ആരംഭിക്കും. എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പ്രത്യേക യൂണിഫണിഞ്ഞ സ്വഫ്‌വ അംഗങ്ങള്‍ സന്ദേശമെഴുതിയ ബാനറിനു പിന്നില്‍ അണി നിരക്കും. ആയിരങ്ങള്‍ കണ്ണികളാകും.

വൈകിട്ട് 4.30ന് നടക്കുന്ന ദേശരക്ഷാ വലയം കെ. കുഞ്ഞി രാമന്‍ എം.എല്‍ എ ഉദുമ ഉദ്ഘാടനം ചെയ്യും. അബ്ദുല്ലത്തീഫ് സഅദി പഴശ്ശി സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കം.
കേരള മുസിലിംജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ.പി അബ്ദുല്ല മുസിലിയാര്‍, മുഹിമ്മാത്ത് ജനറല്‍ സക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.എം. എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റഹ്മാന്‍ സഖാഫി ചിപ്പാര്‍, സി.എന്‍ ജഅ്ഫര്‍ സ്വാദിഖ്, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി, ജില്ലാ പഞ്ചായത്തംഗം ശാനവാസ് പാദൂര്‍, എസ്.വൈ.എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി.കെ അഹ്മദ് മുസിലിയാര്‍ കുണിയ തുടങ്ങിയവര്‍ ആശംസ നേരും. ആതിഥേയ ഉദുമ സോണും ചട്ടഞ്ചാല്‍ സര്‍ക്കിളും പരിപാടിയുടെ വിജയത്തിന് രംഗത്തിറങ്ങി. ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് റാലിക്കെത്തുന്നവരെ വരവേല്‍ക്കുന്നതിന് തോരണങ്ങളും മറ്റു പ്രചരണങ്ങളും സോണ്‍ സര്‍ക്കിള്‍ കമ്മറ്റി ഏറ്റെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved