Latest News :
Home » , » സ്വാതന്ത്ര്യദിന ദേശരക്ഷാവലയം: ആതിഥേയ സോണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

സ്വാതന്ത്ര്യദിന ദേശരക്ഷാവലയം: ആതിഥേയ സോണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

Written By Muhimmath News on Wednesday, 10 August 2016 | 20:36

ചട്ടഞ്ചാല്‍: രാഷ്ട്രം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി ചട്ടഞ്ചാലില്‍ സംഘടിപ്പിക്കുന്ന ദേശരക്ഷാവലയം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആതിഥേയ സോണില്‍ പൂര്‍ത്തിയാവുന്നു.

15ന് വൈകിട്ട് മൂന്നുമണിക്ക് ചട്ടഞ്ചാല്‍ 55-ാം  മൈലില്‍ നിന്നാരംഭിക്കുന്ന സ്വാതന്ത്ര്യദിന റാലിയും തുടര്‍ന്ന് നടക്കുന്ന ദേശരക്ഷാവലയവും പ്രൗഡമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഉദുമ സോണ്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. 70-ാം സ്വാതന്ത്ര്യദിനം അനുസ്മരിച്ച് പ്രത്യേക യൂനിഫോമില്‍ 70 സ്വഫ്‌വ അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും.

വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് സോണ്‍ എസ് വൈ എസ് എക്‌സിക്യൂട്ടീവ് യോഗം ദേശരക്ഷാവലയം സംഘാടനത്തിന് അന്തിമരൂപം നല്‍കും. സോണ്‍ എസ് വൈ എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കുപുറമെ ജില്ലാ എസ് വൈ എസ് ഭാരവാഹികള്‍, സര്‍ക്കിള്‍ എസ് വൈ എസ് ഭാരവാഹികള്‍, എസ് എസ് എഫ് ഡിവഷന്‍ സെക്ടര്‍ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved