Latest News :
Home » » എസ് വൈ എസ് ദേശരക്ഷാവലയം 15ന്; സോണുകളില്‍ വിപുലമായ ഒരുക്കം

എസ് വൈ എസ് ദേശരക്ഷാവലയം 15ന്; സോണുകളില്‍ വിപുലമായ ഒരുക്കം

Written By Muhimmath News on Friday, 12 August 2016 | 19:57

കാസര്‍കോട്: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ എസ് വൈ എസ് ജില്ലാകമ്മിറ്റി ചട്ടഞ്ചാലില്‍ സംഘടിപ്പിക്കുന്ന ദേശരക്ഷാവലയം വിജയിപ്പിക്കാന്‍ ജില്ലയിലെ 12 സോണുകളില്‍ വിപുലായ തയ്യാറെടുപ്പ്.

15ന് വൈകിട്ട് 3.30ന് ചട്ടഞ്ചാല്‍ അമ്പത്തഞ്ചാം മൈല്‍ പരിസരത്ത് നിന്നാരംഭിക്കുന്ന റാലിയില്‍ യൂനിറ്റുകളില്‍ നിന്ന് പ്രവര്‍ത്തകരെയെത്തിക്കാന്‍ സര്‍ക്കിള്‍, സോണ്‍ കമ്മിറ്റികള്‍ പ്രത്യേക വാഹനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സോണിലെ 70 അംഗ സ്വഫ്‌വ ടീമിനു പുറമെ പരമാവധി യുവജനങ്ങളെ റാലിയില്‍ അണിനിരത്തും.

രാജ്യസുരക്ഷ ഭീഷണി നേരിടുന്ന സമകാലീന സാഹചര്യത്തില്‍ എസ് വൈ എസ് ദേശരക്ഷാ വലയം ദേശീയോദ്ഗ്രഥനം വിളംബരം ചെയ്യുന്നതാകും. റാലിയുടെ മുന്‍നിരയില്‍ ജില്ലാ, സോണ്‍ സാരഥികള്‍ അണിനിരക്കും. തൊട്ടുപിറകില്‍ 12 സര്‍ക്കിളിലെ 70 വീതം സ്വഫ്‌വ അംഗങ്ങളും പിറകിലായി മറ്റു പ്രവര്‍ത്തകരും അണിചേരും. 4.30ന് ചട്ടഞ്ചാലില്‍ നടക്കുന്ന ദേശരക്ഷാ വലയത്തില്‍ പ്രമുഖ സയ്യിദുമാരും പണ്ഡിതരും സാംസ്‌കാരിക നായകരും ദേശരക്ഷാ പ്രതിജ്ഞക്കു നേതൃത്വം നല്‍കും. സോണ്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി യൂനിറ്റ് പര്യടനം നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved