Latest News :
Home » , » ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കലിന് സ്വീകരണം നല്‍കി

ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കലിന് സ്വീകരണം നല്‍കി

Written By Muhimmath News on Tuesday, 30 August 2016 | 10:36

ദുബൈ: എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റായി ആദ്യമായി ദുബായില്‍ എത്തിയ സയ്യദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്ലിനു ദുബായ് കാസര്‍കോട് എസ് വൈ എസ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ദേര ജെ എസ് എ ഹാളില്‍ ചേര്‍ന്ന സ്വീകരണ പരിപാടി അബ്ദുല്‍ ലത്തീഫ് സഖാഫി ദേശാംകുളം ഉത്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി തുപ്പക്കല്‍ അധ്യക്ഷത വഹിച്ചു. 


വര്‍ഗീയത പറയുന്നവനും, ഭീകരതയും, തീവ്രവാദവും പ്രചരിപ്പിക്കുന്നവനും മുസ്ലിം അല്ലെന്നും പ്രവാചക ചര്യ അല്ലെന്നും തങ്ങള്‍ തന്റെ ഉല്‍ബോധന പ്രസംഗത്തില്‍ പ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തി. 



ജില്ലാ ഭാരവാഹികളായ യൂസുഫ് ഹാജി കളത്തൂര്‍, ഷെരീഫ് പേരാല്‍, എന്‍. എ. ബക്കര്‍, ഇബ്രാഹിം സഖാഫി തുപ്പക്കല്‍, ഷംസുദ്ദീന്‍ പുഞ്ചാവി, റഹ്മാന്‍ മുട്ടത്തൊടി എന്നിവര്‍ ഷാള്‍ അണിയിച്ചു തങ്ങളെ സ്വീകരിച്ചു. ഷെരീഫ് പേരാല്‍ സ്വാഗതവും,ഷംസുദ്ദീന്‍ പുഞ്ചാവി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved