Latest News :
Home » » എസ് വൈ എസ് കുമ്പള സോണ്‍ പഠിപ്പുര 24ന് കളത്തൂര്‍ മദീന മഖ്ദൂമില്‍

എസ് വൈ എസ് കുമ്പള സോണ്‍ പഠിപ്പുര 24ന് കളത്തൂര്‍ മദീന മഖ്ദൂമില്‍

Written By Muhimmath News on Monday, 22 August 2016 | 21:53

കുമ്പള: പ്രവര്‍ത്തകരില്‍ സമഗ്രമായ സംഘടന പരിശീലനവും ക്രിയാത്മക നേതൃത്വവും രൂപപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യം വെച്ച് സംഘടന സ്‌കൂള്‍ കുമ്പള സോണ്‍ പഠിപ്പുര ഈ മാസം 24ന് കളത്തൂര്‍ മദീന മഖ്ദൂമില്‍ നടക്കും.

11 മണിക്ക് റിപ്പോര്‍ട്ടിംഗ് നടക്കും. സോണ്‍ എക്‌സിക്യൂട്ടീവ്, സര്‍ക്കിള്‍ ഭാരവാഹികള്‍ എന്നിവര്‍ക്ക് പുറമെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും. ക്യാമ്പ് അമീറായി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ടയെയും കോഡിനേറ്ററായി ലത്വീഫ് കളത്തൂരിനെയും തെരഞ്ഞെടുത്തു.

സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, നൗഷാദ് മാസ്റ്റര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. അന്ന് രാവിലെ 10 മണിക്ക് നടക്കുന്ന സോണ്‍ അര്‍ധ വാര്‍ഷിക കൗണ്‍സിലിന് സോണ്‍ സി.സി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നേതൃത്വം നല്‍കും. പൊതു റിപ്പോര്‍ട്ട്, ദഅ്‌വ, സംഘടന, ക്ഷേമകാര്യം, അഡ്മിനിസ്‌ട്രേറ്റീവ് എന്നീ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചക്ക് വിധേയമാക്കും.

പഠിപ്പുരയുടെ വിജയത്തിന് കളത്തൂരില്‍ വിപുലമായ സ്വാഗതസംഘം തെരഞ്ഞെടുത്തു. മൂസ സഖാഫി കളത്തൂരിന്റെ അധ്യക്ഷതയില്‍ സുലൈമാന്‍ സഖാഫി ദേശാംകുളം ഉല്‍ഘാടനം ചെയ്തു. ഭാരവാഹികള്‍: മൊയ്തു ഹാജി (ചെയര്‍മാന്‍), ജീലാനി അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി, പി.വി മുഹമ്മദ് (വൈ.ചെയര്‍മാന്‍), സിദ്ദീഖ് പി.വി (ജനറല്‍ കണ്‍വീനര്‍), ഇര്‍ഷാദ്, അബ്ദുല്‍ റസാഖ്, അബ്ദുല്‍ ഹമീദ് (ജോ.കണ്‍വീനര്‍), മൂസ മൗലവി (ട്രഷറര്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved