Latest News :
Home » , » എസ് വൈ എസ് മാരായംകുന്ന് യൂനിറ്റ് സാന്ത്വനകേന്ദ്രം നാടിന് സമര്‍പ്പിച്ചു

എസ് വൈ എസ് മാരായംകുന്ന് യൂനിറ്റ് സാന്ത്വനകേന്ദ്രം നാടിന് സമര്‍പ്പിച്ചു

Written By Muhimmath News on Thursday, 25 August 2016 | 18:47



കുമരനെല്ലൂര്‍: നിര്‍ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുന്നതിനായി എസ് വൈ എസ് മാരായംകുന്ന് യൂനിറ്റ് നിര്‍മിച്ച സാന്ത്വനകേന്ദ്രം നാടിന് സമര്‍പ്പിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, വളണ്ടിയര്‍ വിംഗ്്, സൗജന്യ റേഷന്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് സാന്ത്വനകേന്ദ്രം.

ഉദ്ഘാടന സമ്മേളനത്തില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ വി അബ്ദുറഹ് മാന്‍ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം വി സിദ്ധീഖ് സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മൗല സഖാഫി, മഹല്ല് ഖത്വീബ് പി കെ ഉമര്‍ ഫൈസി, കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാര്‍, സമസ്ത താലൂക്ക് ട്രഷറര്‍ ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍, ഡോ. കെ വി അഹ്മദ് ബാവപ്പ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എന്‍. മൊയ്തീന്‍കുട്ടി, എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുറസാഖ് സഅദി ആലൂര്‍, തൃത്താല സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ കബീര്‍ അഹ്‌സനി, സെക്രട്ടറി അബ്ദുന്നസ്വീര്‍ സലഫി, മഹല്ല് പ്രസിഡണ്ട് പിഎംസി മുഹമ്മദ് ഹസന്‍, പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിവി അബൂബക്കര്‍ മാസ്റ്റര്‍, പന്താവൂര്‍ ഇര്‍ശാദ് സ്‌കൂള്‍ സെക്രട്ടറി വാരിയത്ത് മുഹമ്മദലി അന്‍വരി, കപ്പൂര്‍ സ്‌കൂള്‍ മാനേജര്‍ റസാഖ് മാസ്റ്റര്‍, വികെ അബ്ദുല്ല മുസ്‌ലിയാര്‍, കക്കിടിപ്പുറം അല്‍ ഫലാഹ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.പി. അശ്‌റഫ് മാസ്റ്റര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അശ്‌റഫ് അഹ്‌സനി ആനക്കര, വി.പി. അബ്ദുലത്വീഫ് മുസ്‌ലിയാര്‍, എന്‍. നാസര്‍ മുസ് ലിയാര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved