Latest News :
Home » » പ്രബോധകര്‍ കരുത്താര്‍ജ്ജിക്കണം

പ്രബോധകര്‍ കരുത്താര്‍ജ്ജിക്കണം

Written By Muhimmath News on Friday, 26 August 2016 | 21:16

പാലക്കുന്ന്: പൊതുസമൂഹത്തില്‍ ഇന്ന് കാണുന്ന അധാര്‍മികതക്കെതിരെയും സാമൂഹ്യ തിന്മകള്‍ക്കതിരെയും സമൂഹത്തെ സമുദ്ധരിക്കാന്‍ പ്രബോധകര്‍ കരുത്താര്‍ജ്ജിക്കണമെന്ന് എസ് വൈ എസ് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ആവശ്യപ്പെട്ടു. കോട്ടിക്കുളം സുന്നി സെന്ററില്‍ നടന്ന എസ് വൈ എസ് ഉദുമ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യത്തിനും മയക്കുമരുന്നിനും യുവസമൂഹം അടിമയായിക്കഴിഞ്ഞ അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. സമൂഹത്തില്‍ വന്‍വിപത്താണ് ഇത് സൃഷ്ടിക്കുന്നത്. ബോധവത്കരണത്തിലൂടെ മാത്രമേ ഇത് ഇല്ലായ്മ ചെയ്യാന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൗണ്‍സിലില്‍ സഈദ് സഖാഫി അധ്യക്ഷത വഹിച്ചു. ശാഹുല്‍ ഹമീദ് മൗലവി കോട്ടപ്പാറ, ഹാരിസ് ആറാട്ട്കടവ്, അഹ്മദ് മാങ്ങാട് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ കണ്ണംകുളം സ്വാഗതവും ഹാരിസ് കോട്ടിക്കുളം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved