Latest News :
Home » » മൊഗ്രാല്‍ യുനാനി ഹോസ്പിറ്റല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം: എസ് വൈ എസ്

മൊഗ്രാല്‍ യുനാനി ഹോസ്പിറ്റല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം: എസ് വൈ എസ്

Written By Muhimmath News on Sunday, 28 August 2016 | 18:22



മൊഗ്രാല്‍: വര്‍ഷങ്ങളായി മൊഗ്രാലില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഗവണ്‍മെന്റ് യുനാനി ഹോസ്പിറ്റല്‍ മരുന്നില്ലാതെയും വേണ്ടെത്ര സൗകര്യമില്ലാതെയും വീര്‍പ്പുമുട്ടുകയാണ്. നൂറ് കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന പ്രസ്തുത ഹോസ്പിറ്റലിനെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി താലൂക്ക് ഹോസ്പിറ്റലായി ഉയര്‍ത്തണമെന്ന് എസ് വൈ എസ് മൊഗ്രാല്‍ യൂണിറ്റ് അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു.

യോഗം സി.അബ്ദുല്ല മുസ് ലിയാരുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് സഖാഫി കുറ്റിയാളം വിഷയാവതരണം നടത്തി. വി.പി അബ്ദുല്ല ഫൈസി, അബൂബക്കര്‍ മദനി മുളിയടുക്കം, അബ്ദുല്ലത്തീഫ് സഖാഫി, ജമാല്‍ സഖാഫി, അബ്ദുല്ല എച്ച്.എം, ആരിഫ്, ഷാനവാസ്, അശ്‌റഫ് കടവത്ത്, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved