Latest News :
Home » , , » ആയിരങ്ങള്‍ കണ്ണികളാവും; സ്വാതന്ത്ര്യ ദിനത്തില്‍ ചട്ടഞ്ചാലില്‍ എസ്.വൈ.എസ് ദേശരക്ഷാ വലയം ഒരുക്കും

ആയിരങ്ങള്‍ കണ്ണികളാവും; സ്വാതന്ത്ര്യ ദിനത്തില്‍ ചട്ടഞ്ചാലില്‍ എസ്.വൈ.എസ് ദേശരക്ഷാ വലയം ഒരുക്കും

Written By Muhimmath News on Saturday, 13 August 2016 | 11:31

കാസര്‍കോട്: രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനത്തില്‍ ജില്ലാ എസ്.വൈ.എസ് ചട്ടഞ്ചാലില്‍  ദേശരക്ഷാ വലയം സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും നാം ഇന്ത്യക്കാര്‍ ഒരൊറ്റ ജനതയെന്ന സന്ദേശം കൂടുതല്‍ ദൃഢമാക്കുന്നതിനുമായി ഒരുക്കുന്ന ദേശ രക്ഷാവലയത്തില്‍ ആയിരങ്ങള്‍ പ്രതിജ്ഞായെടുക്കും.

     ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു വിധ്വംസക ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും എല്ലാ തീവ്ര, ഭീകര ചിന്തകള്‍ക്കെതിരെയും രാജ്യത്തെ മതേതര സമൂഹം ഒന്നിച്ചു മുന്നേറണമെന്നുമുള്ള സന്ദേശമുയര്‍ത്തിപ്പിടിച്ച് ദേശരക്ഷാ വലയം സൃഷ്ടിക്കുന്നത്.

      ജാതി, മത വര്‍ഗ്ഗ വൈവിധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളായിരിക്കണം നമ്മുടെ പ്രചോദനം. രാജ്യ താല്‍പര്യത്തിനപ്പുറം സങ്കുചിത, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മതേതര സമൂഹം ഒറ്റപ്പെടുത്തണം.  രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമായ നാനാത്വത്തില്‍ ഏകത്വമെന്ന ഉന്നതമായ തത്വം ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അനുവദിച്ചു നല്‍കുന്ന സ്വാതന്ത്ര്യത്തെ അനുഭവിച്ച് ജീവിക്കാന്‍ ഓരോ പൗരനും അവസരം സൃഷ്ടിക്കുമെന്ന സന്ദേശം ഈ പരിപാടിയുടെ ഭാഗമായി എസ്.വൈ.എസ് സമൂഹത്തിന് നല്‍കുന്നുണ്ട്.

     സംസ്ഥാനത്തെ പതിനാലുജില്ലകളിലും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദേശരക്ഷാ വലയം സൃഷ്ടിക്കുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് ചട്ടഞ്ചാല്‍ അമ്പത്തിയഞ്ചാം മൈലില്‍ നിന്ന് റാലി ആരംഭിക്കും. എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പ്രത്യേക യൂണിഫണിഞ്ഞ സ്വഫ്‌വ അംഗങ്ങള്‍ സന്ദേശമെഴുതിയ ബാനറിനു പിന്നില്‍ അണി നിരക്കും. ആയിരങ്ങള്‍ കണ്ണികളാകും.

    വൈകിട്ട് 4.30ന് നടക്കുന്ന ദേശരക്ഷാ വലയം കെ. കുഞ്ഞി രാമന്‍ എം.എല്‍ എ ഉദുമ  ഉദ്ഘാടനം ചെയ്യും. അബ്ദുല്ലത്തീഫ് ലത്തീഫ് സഅദി പഴശ്ശി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കം.

     കേരള മുസിലിംജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സഅദിയ്യ വര്‍ക്കിംഗ് എ.പി അബ്ദുല്ല മുസിലിയാര്‍, മുഹിമ്മാത്ത് ജനറല്‍ സക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.എം. എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റഹ്മാന്‍ സഖാഫി ചിപ്പാര്‍, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി ജില്ലാ പഞ്ചായത്തംഗം ശാനവാസ് പാദൂര്‍, എസ്.വൈ.എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി.കെ അഹ്മദ് മുസിലിയാര്‍ കുണിയ  തുടങ്ങിയവര്‍ ആശംസ നേരും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved