കളത്തൂര്‍ മദീനാ മഖ്ദൂമില്‍ നടക്കുന്ന കുമ്പള സോണ്‍ പഠിപ്പുരക്ക് സംസ്ഥാനതലത്തില്‍ പരിശീലനം ലഭിച്ച ഡി ആര് ജി അംഗങ്ങള്‍ നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാനകമ്മിറ്റിയുടെ കീഴില്‍ കോഴിക്കോട് എരിഞ്ഞിമാവില്‍ നടന്ന പണിപ്പുരയുടെ തുടര്‍ച്ചയായാണ് സോണ്‍തലങ്ങളില്‍ പഠിപ്പുരകള്‍ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ സോണുകളില്‍ നടക്കുന്ന പഠിപ്പുരകള്ക്ക് അന്തിമരൂപം നല്‍കുന്നതിന് 23ന് രാവിലെ 11ന് ജില്ലാ എസ് വൈ എസ് സംഘടനാകാര്യസമിതി സ്പെഷ്യല്‍ സിറ്റിംഗ് നടത്തും. പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സോണ്‍തലങ്ങളില്‍ സര്‍ക്കിള്‍ ഘടകം മുഖേന നടക്കുന്ന പ്രീക്യാമ്പ് സീറ്റിംഗില്‍ വെച്ചാണ് പഠിപ്പുരകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.
24ന് ചേരുന്ന ജില്ലാ സംഘടനാകാര്യ സമിതി യോഗത്തില്‍ അംഗങ്ങള്‍ക്കു പുറമെ സോണ്‍ സംഘടനാകാര്യ പ്രസിഡന്റ്, സെക്രട്ടറിമാര്‍, പഠിപ്പുരയിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ട്യൂട്ടര്‍മാരും സംബന്ധിക്കും.
ഈമാസം 27ന് മഞ്ചേശ്വരത്തും 28ന് പരപ്പയിലും സപ്തംബര്‍ മൂന്നിന് ഉദുമയിലും നാലിന് തൃക്കരിപ്പൂരിലും പഠിപ്പുരകള്‍ നടക്കും.
Post a Comment