Latest News :
Home » , » എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച

എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച

Written By Muhimmath News on Saturday, 20 August 2016 | 10:16

ബേക്കല്‍: എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്   പൂച്ചക്കാട് സുന്നി സെന്ററില്‍ നടക്കും മൗവ്വല്‍, പരയങ്ങാനം,  ഖിളിരിയ്യ നഗര്‍, ബേക്കല്‍ ഹദ്ദാദ്,, തൊട്ടി, പൂച്ചക്കാട്, പളളിപ്പുഴ, മുക്കൂട്, ചേറ്റ്ക്കുണ്ട്, എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

 കൗണ്‍സില്‍ മീറ്റ് സര്‍ക്കിള്‍ വൈസ്പ്രസിഡന്റ് നൂറുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍  ജില്ലാ സംഘടനകാര്യ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉദ്ഘാടനം നിര്‍വഹിക്കും സര്‍ക്കിള്‍ കണ്‍ട്രോളര്‍ ഫൈസല്‍ മാസ്റ്റര്‍ ഉദുമ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ബി.എം. എ.മജീദ് മൗവ്വല്‍ റിപ്പോട്ട് അവതരിപ്പിക്കും.

അബൂബക്കര്‍ മദനി, ഉമ്മര്‍ സഖാഫി മൗവ്വല്‍, മൂസ സഅദി പരയങ്ങാനം, ഫൈസല്‍ മുക്കൂട്, അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്, ലത്തീഫ് ചെറ്റ്ക്കുണ്ട് തുടങ്ങിയവര്‍ സംസാരിക്കും മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സര്‍ക്കിള്‍  ജനറല്‍ സെക്രട്ടറി  അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved