Latest News :
Home » , » മദ്രസകളില്‍ ഛിദ്രത വളര്‍ത്താനുള്ള നീക്കം കരുതിയിരിക്കണം- എസ് വൈ എസ്

മദ്രസകളില്‍ ഛിദ്രത വളര്‍ത്താനുള്ള നീക്കം കരുതിയിരിക്കണം- എസ് വൈ എസ്

Written By Muhimmath News on Thursday, 25 August 2016 | 10:08

ബേക്കല്‍: കുരുന്ന് ഹൃദയങ്ങളില്‍ വീഭാഗിയ ചിന്താഗതിയിലൂടെ ഛിദ്രത വളര്‍ത്താന്‍ സുന്നികളെന്നവകാശപ്പെടുന്ന ചിലര്‍ നടത്തുന്ന നീക്കം കരുതിയിരിക്കണമെന്ന് എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 

പിടിയരിയും തേങ്ങയും വരിസംഖ്യയും നല്‍കി വിഭാഗിയ ചിന്താഗതിക്കതീതമായി നാട്ടുകാര്‍ നിര്‍മ്മിച്ചു നല്‍കിയ വിദ്യാഭ്യാസ കേന്ദ്രമാണ് മദ്രസകള്‍. അവിടം മതപഠനത്തിനു പയോഗിക്കുന്നതിന് പകരം വിഭാഗീയത വളര്‍ത്താനുള്ള കേന്ദ്രമാക്കുന്നത് ശരിയല്ല. ഇരു വിഭാഗം സുന്നികളും താമസിക്കുന്ന പ്രദേശങ്ങളില്‍ ഇരു വിഭാഗത്തിന്റെയും സഹകരണത്തോടെ നിര്‍മ്മിക്കപ്പെട്ട മദ്രസ്സകള്‍ ചേളാരി സമസ്തയും അതിന്റെ കീഴിലെ ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡും ഞങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിക്കുന്നത് നാട്ടില്‍ നിലനില്‍ക്കുന്ന ഐക്യവും ഭദ്രതയും തകര്‍ക്കാനും ശിഥീലമാക്കാനും മാത്രമേ ഉപകരിക്കുകയുള്ളു. 

നാട്ടുകാര്‍ നിര്‍മ്മിച്ച മദ്രസ്സകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഭക്ഷണവും ശമ്പളവും നല്‍കി സംരക്ഷിക്കുന്ന നാട്ടുകാര്‍ ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് എന്ന പുസ്തക ഏജന്‍സിയില്‍ നിന്ന് പുസ്തകം വാങ്ങുന്നതിനാല്‍ അത് ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡിന് അവകാശപ്പെട്ടതാണെന്ന് പറയുന്നത് വിഢിത്തമാണ്. മഹല്ല് നിവാസികള്‍ ഒന്നിച്ച് സഹകരിച്ച് നിര്‍മ്മിച്ച മദ്രസ്സകളില്‍ ഒരു വിഭാഗത്തിന്റെ മാത്രം ഗ്രൂപ്പ് യോഗങ്ങളും പരിപാടിയും നടത്തുന്നത് അനുവദിക്കാനാകില്ല മറ്റുള്ളവര്‍ സ്വന്തമായി നിര്‍മ്മിക്കുന്ന പള്ളികളും മദ്രസ്സകളും നാട്ടിലെ കൊടും ക്രിമിനുകളെ ഉപയോഗിച്ച് തകര്‍ക്കുന്ന നടപടി ചേളാരി വിഭാഗം അവസാനിപ്പിക്കണം.

മദ്രസാധ്യാപകര്‍ സമൂഹ നന്മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. നാട്ടില്‍ അനൈക്യമുണ്ടാക്കാന്‍ അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണം: ഗ്രൂപ്പിസത്തിനതീതമായി അധ്യാപകര്‍ നാട്ടിലെ ജനങ്ങളെ സമുദ്ധരിക്കാന്‍ തയ്യാറാകണമെന്നും കൗണ്‍സില്‍ യോഗം ആവശ്യ.പ്പെട്ടു
ഒഴിവ് വന്ന ഫിനാന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാടിനെയും ജോ: സെക്രട്ടറിയായി ഉമ്മര്‍ സഖാഫി മൗവ്വലിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ട് നൂറുദ്ധീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സോണ്‍ സെക്രട്ടറി ഖാലിദ് പുത്തിരിയടുക്കം ഉല്‍ഘാടനം ചെയ്തു. സര്‍ക്കിള്‍ കണ്‍ട്രോളര്‍ ഫൈസല്‍ മാസ്റ്റര്‍ ഉദുമ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ബി.എം.എ.മജിദ്. വാര്‍ഷിക റിപ്പോട്ടും സാമ്പത്തിക റിപ്പോട്ടും അവതരിപ്പിച്ചു.

നൗഫല്‍ സഅദി ജാല്‍സൂര്‍, നൗഷാദ് കെ.സി. ചേറ്റ്ക്കുണ്ട്, അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്, മഹ്മൂദ് മൗവ്വല്‍, ഇംറാന്‍ സി.എച്ച് പൂച്ചക്കാട്, റഷീദ് ചേറ്റ്ക്കുണ്ട്, അബ്ദുല്ല ചേറ്റ് ക്കുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഉമ്മര്‍ സഖാഫി മൗവ്വല്‍ സ്വാഗതവും ഫൈസല്‍ മുക്കൂട് നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved