Latest News :
Home » , » എസ് വൈ എസ് ഉദുമ സോണ്‍ അര്‍ധ വാര്‍ഷിക കൗണ്‍സിലും പഠിപ്പുരയും 27ന്

എസ് വൈ എസ് ഉദുമ സോണ്‍ അര്‍ധ വാര്‍ഷിക കൗണ്‍സിലും പഠിപ്പുരയും 27ന്

Written By Muhimmath News on Friday, 5 August 2016 | 10:20

ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ അര്‍ധ വാര്‍ഷിക കൗണ്‍സിലും സംഘടനാ സ്‌കൂളിന്റെ ഭാഗമായുള്ള പഠിപ്പുരയും
 ആഗസറ്റ് 27ന് ശനിയാഴ്ച നടത്താന്‍ കുണിയ മിന്‍ഹാജ് സ്‌കൂളില്‍ ചേര്‍ന്ന സോണ്‍ കാബിനറ്റ് യോഗം.തീരുമാനിച്ചു.

വിദേശത്ത് പോകുന്ന സോണ്‍ വൈസ് പ്രസിഡണ്ട് ആബിദ് സഖാഫിക്ക് യാത്രയപ്പും നല്‍കി.
പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയയുടെ അദ്ധ്വക്ഷതയില്‍ ജില്ല സംഘടന കാര്യ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു.ജില്ല കൗണ്‍സില്‍ കണ്‍ട്രോളര്‍ നൗഷാദ് മാസ്റ്റര്‍ ത്യക്കരിപ്പൂര്‍ യോഗം നിയന്ത്രിച്ചു.


മഹമ്മൂദ് ജിലാനി ബാഖവി, ആബിദ് സഖാഫി മൗവ്വല്‍, അബ്ദുല്‍ സലാം ചെരുമ്പ, ശാഫി ബി.എ. കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഖാലിദ് പുത്തിരിയടുക്കം, ബി. എം. എ. മജീദ് മൗവ്വല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി ശാനവാസ് മദനി ചേടിക്കുണ്ട് സ്വാഗതവും ഫൈസല്‍ ഉദുമ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved