Latest News :
Home » » എസ് വൈ എസ് പെരിയ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ 23ന്

എസ് വൈ എസ് പെരിയ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ 23ന്

Written By Muhimmath News on Thursday, 18 August 2016 | 19:59

പെരിയാട്ടടുക്കം: എസ് വൈ എസ് പെരിയ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ആഗസ്റ്റ് 23 ചൊവ്വാഴ്ച്ച വൈകുന്നേരം 4മണിക്ക് പെരിയാട്ടടുക്കം സുന്നി സെന്ററില്‍ നടക്കും. കുണിയ, ചെരുമ്പ, പെരിയ, ചാലിങ്കാല്‍ ചെരുമ്പ, ബദ്രിയ്യ നഗര്‍, ചെരുക്കാപ്പാറ, അടുക്കം എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

കൗണ്‍സില്‍ മീറ്റ് സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡന്റ് ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉദ്ഘാടനം നിര്‍വഹിക്കും. സര്‍ക്കിള്‍ കണ്‍ട്രോളര്‍ ഖാലിദ് പുത്തരിയടുക്കം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ഷാനവാസ് മദനി, ഷാഫി ബി എ കുണിയ, അശ്‌റഫ് മൗലവി തൊണ്ടോളി, സി എച്ച് അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുല്‍ സലാം പെരിയ, അബ്ദുല്‍ റഷീദ് കുണിയ, അസ്ഹര്‍ പെരിയ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved