Latest News :
Home » » യുവജനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം; എസ് വൈ എസ്

യുവജനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം; എസ് വൈ എസ്

Written By Muhimmath News on Wednesday, 24 August 2016 | 21:17

പെരിയാട്ടടുക്കം: രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവജന മുന്നേറ്റമുണ്ടാവണമെന്ന് എസ് വൈ എസ് പെരിയ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു. വംശീയമായും വര്‍ഗീയമായും ചേരിതിരിവുണ്ടാക്കാന്‍ മനപ്പൂര്‍വമുള്ള നീക്കങ്ങള്‍ നടക്കുകയും തീവ്രവാദ സംഘങ്ങളിലേക്ക് യുവാക്കള്‍ റിക്രൂട്ട് നടത്തുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലെ യുവജന സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും അര്‍ധവാര്‍ഷിക കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കൗണ്‍സില്‍ മീറ്റ് സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡന്റ് ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കിള്‍ കണ്‍ട്രോളര്‍ ഖാലിദ് പുത്തരിയടുക്കം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഷാനവാസ് മദനി അശ്‌റഫ് മൗലവി തൊണ്ടോളി, അബ്ദുല്‍ സലാം പെരിയ, അബ്ദുല്‍ ഖാദര്‍ സഖാഫി കുണിയ, അബ്ദുല്‍ റഷീദ് പെരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved