Latest News :
Home » , » എസ് വൈ എസ് ദേശരക്ഷാ വലയം: സോണുകള്‍ 70 അംഗ സ്വഫ്‌വയെ അണിനിരത്തും

എസ് വൈ എസ് ദേശരക്ഷാ വലയം: സോണുകള്‍ 70 അംഗ സ്വഫ്‌വയെ അണിനിരത്തും

Written By Muhimmath News on Thursday, 11 August 2016 | 10:26

കാസര്‍കോട്: രാഷ്ട്രത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ജില്ലാ എസ് വൈ എസ് ചട്ടഞ്ചാലില്‍ ഒരുക്കുന്ന ദേശരക്ഷാവലയത്തിന് ജില്ലയിലെ 12 സോണുകളില്‍നിന്ന് 70 വീതം സ്വഫ് വ അംഗങ്ങള്‍ പ്രത്യേക സന്ദേശമെഴുതിയ ബാനറിനു കീഴില്‍ അണിനിരക്കും. 

ജില്ലയില്‍ 50 സര്‍ക്കിളുകളില്‍ 33 അംഗ സ്വഫ് വ പുനഃക്രമീകരണം പൂര്‍ത്തിയായിവരുന്നു. ഇവരില്‍നിന്നും സോണ്‍തലത്തില്‍ തിരഞ്ഞെടുക്കുന്ന 70 വീതം അംഗങ്ങളാണ് പ്രത്യേക യൂണിഫോമില്‍ സ്വാതന്ത്ര്യദിന റാലിയില്‍ അണിനിരക്കുന്നത്.
എസ് വൈ എസ് സ്വാതന്ത്ര്യദിന റാലി 15ന് തിങ്കളാഴ്ച വൈകിട്ട് 3.30ന് ചട്ടഞ്ചാലില്‍ അമ്പത്തഞ്ചാംമൈല്‍ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കും. ജില്ലാ-സോണ്‍ നേതാക്കള്‍ നേതത്വം നല്‍കും.

സ്വഫ് വക്കു പിന്നിലായി യൂനിറ്റുകളില്‍ നിന്ന് പ്രത്യേക വാഹനങ്ങളിലെത്തുന്ന നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരക്കും.
4.30ന് ചട്ടഞ്ചാല്‍ ടൗണില്‍ ദേശരക്ഷാവലയമായി പ്രവര്‍ത്തകര്‍ അണിനിരക്കും. പ്രതിജ്ഞയും പ്രഭാഷണവും നടക്കും.

ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved