Latest News :
Home » » കെ.എസ്.ടി.പി റോഡിന്റെ അപാകത പരിഹരിക്കുക: എസ് വൈ എസ്

കെ.എസ്.ടി.പി റോഡിന്റെ അപാകത പരിഹരിക്കുക: എസ് വൈ എസ്

Written By Muhimmath News on Monday, 29 August 2016 | 20:26



ബേക്കല്‍: കെ എസ് ടി പി റോഡില്‍ നിത്യേനയുള്ള അപകടങ്ങള്‍ ഒഴിക്കാന്‍ ഡിവൈഡര്‍, സൂചന ബോര്‍ഡ് തുടങ്ങിയവ സ്ഥാപിക്കാന്‍ നടപടി ഉണ്ടാകണമെന്ന് എസ് വൈ എസ് ഉദുമ സോണ്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു.

സോണ്‍ കണ്‍ട്രോളര്‍ നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ശാനവാസ് മദനി ചെരുമ്പ സംഘടനാ കാര്യ റിപ്പോട്ടും, ബി. എം. എ മജീദ് മൗവ്വല്‍ അഡ്മിനിസ്‌ട്രേഷന്‍, മീഡിയ റിപ്പോര്‍ടും, ഫൈസല്‍ മാസ്റ്റര്‍ ഉദുമ ക്ഷേമകാര്യ റിപ്പോട്ടും, ഖാലിദ് പുത്തിരിയടുക്കം ദഅവകാര്യ റിപ്പോട്ടും, മൊയ്തീന്‍ പനേര സാമ്പത്തിക റിപ്പോട്ടും അവതരിപ്പിച്ചു.

മഹമ്മൂദ് ജിലാനി ബാഖവി, അബ്ദുല്‍ സലാം ചെമ്പരിക്ക, ബി.എ.ശാഫി കുണിയ, സിദ്ധിഖ് സഖാഫി തൈര, സദഖത്തുല്ലാഹ് സുഹ് രി, അഷറഫ് ചെമ്മനാട്, മുസ്തഫ കണ്ണംകുളം, ഉമ്മര്‍ സഖാഫി മൗവ്വല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved