Latest News :
Home » » ഉദുമസോണ്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ 28ന്: പഠിപ്പുര സെപ്റ്റംബര്‍ 3 ന്

ഉദുമസോണ്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ 28ന്: പഠിപ്പുര സെപ്റ്റംബര്‍ 3 ന്

Written By Muhimmath News on Monday, 22 August 2016 | 18:38

ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ആഗസ്റ്റ് 28ന് ഞായറാഴ്ച 4 മണിക്ക് ചട്ടഞ്ചാലിലും പഠിപ്പുര സെപ്റ്റംബര്‍ 3ന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 12 മണി വരെ ചെമ്മനാട് നടത്താനും മേല്‍പ്പറമ്പ് സുന്നി സെന്ററില്‍ ചെര്‍ന്ന കാബിനറ്റ് യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡണ്ട് മഹമ്മൂദ് ജീലാനി ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു. മൊയ്തീന്‍ പനേര, അബ്ദുല്‍ സലാം ചെമ്പരിക്ക, ഖാലിദ് പുത്തിരിയടുക്കം, ബി എം എ മജിദ് മൗവ്വല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശാനവാസ് മദനി സ്വാഗതവും ഫൈസല്‍ മാസ്റ്റര്‍ ഉദുമ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved