Latest News :
Home » , » യു.പിയില്‍ അധ്യാപിക കൂട്ടബലാല്‍സംഗത്തിനിരയായി

യു.പിയില്‍ അധ്യാപിക കൂട്ടബലാല്‍സംഗത്തിനിരയായി

Written By Muhimmath News on Wednesday, 3 August 2016 | 17:58

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ചൊവാഴ്ച രാവിലെ ബറേലി ദേശീയപാതയിലാണ് സംഭവമുണ്ടായത്. മൂന്നംഗ അക്രമിസംഘം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബുലന്ദ്ശഹര്‍ ദേശീയപാതയില്‍ അമ്മയും മകളും കൂട്ടബലാല്‍സംഗത്തിനിരയായതിന് തൊട്ടു പുറകെയുണ്ടായ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.

അധ്യാപികയായ 19കാരി സ്‌കൂളിലേക്ക് നടന്നുപോകവെ അക്രമികള്‍ തോക്കു ചൂണ്ടി കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കതിന് ശേഷം പിന്നീട് ഹൈവെക്കടുത്തുള്ള വയലില്‍ തള്ളുകയായിരുന്നു എന്നും യുവതി മൊഴി നല്‍കി. സംഭവം പുറത്തു പറഞ്ഞാല്‍ മൊബൈല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജേഷ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ബറേലി സോണ്‍ ഐ.ജി. വിജയ് സിങ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം സംഭവസ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചതായും ഐ.ജി അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved