Latest News :
Home » » യെമനിലെ സൈനിക പരിശീലന ക്യാമ്പില്‍ ചാവേര്‍ ആക്രമണം; 45 മരണം

യെമനിലെ സൈനിക പരിശീലന ക്യാമ്പില്‍ ചാവേര്‍ ആക്രമണം; 45 മരണം

Written By Muhimmath News on Monday, 29 August 2016 | 21:39



സനാ: യെമനിലെ സൈനിക പരിശീലന ക്യാമ്പിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വടക്കന്‍ ഏദനിലായിരുന്നു സംഭവം. പുതുതായി സൈന്യത്തില്‍ ചേര്‍ന്നവരില്‍ ഏതാനും പേര്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഇവരുടെ ഇടയിലേക്ക് ചാവേര്‍ കാര്‍ ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു.

സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. ഏദനില്‍ ഇതുവരെയുണ്ടായിട്ടുള്ളതിലും വലിയ ആക്രമണമാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved