Latest News :
Home » » വീടിന്റെ പൂട്ട് പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

വീടിന്റെ പൂട്ട് പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

Written By Muhimmath News on Monday, 29 August 2016 | 13:02

കാസര്‍കോട്: ബേനൂരില്‍ വീടിന്റെ വാതില്‍ പൂട്ട് പൊളിച്ച് 5 പവന്‍ സ്വര്‍ണാഭരണവും പണവും കവര്‍ന്നു. ബേനൂരിന് സമീപം കുണ്ടടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഞായറാഴ്ച ഉച്ചക്ക് വീട്പൂട്ടി ബന്ധു വീട്ടില്‍ പോയതായിരുന്നു. രാത്രി എട്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. 

വീടിന്റെ അടുക്കളഭാഗത്തെ വാതില്‍പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ അലമാരയില്‍ ബാഗിലാക്കി സൂക്ഷിച്ച 5 പവന്‍ സ്വര്‍ണാഭരണവും 3000 രൂപയും 250 യു.എ.ഇ ദിര്‍ഹവുമാണ് കവര്‍ന്നത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved