Latest News :
Home » , » സ്‌ഫോടന പരമ്പര; തുര്‍ക്കിയില്‍ 14 മരണം

സ്‌ഫോടന പരമ്പര; തുര്‍ക്കിയില്‍ 14 മരണം

Written By Muhimmath News on Friday, 19 August 2016 | 12:39

അങ്കാറ: തുര്‍ക്കിയില്‍ സുരക്ഷാസൈനികരെ ലക്ഷ്യമിട്ട് കുര്‍ദിഷ് ഗറില്ലകള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 226 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ തുര്‍ക്കിയില്‍ പോലീസ് സ്റ്റേഷനുകളെ ലക്ഷ്യമിട്ട് രണ്ടു കാര്‍ബോംബ് സ്‌ഫോടനങ്ങളും തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ സൈനികവാഹനത്തെ ലക്ഷ്യമിട്ട് ബോംബാക്രമണവുമാണു നടത്തിയത്,

കിഴക്കന്‍ തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലെ പോലീസ് സ്റ്റേഷനെ ലക്ഷ്യമിട്ടു ബുധനാഴ്ച നടത്തിയ സ്‌ഫോടനത്തില്‍ ഒരു പോലീസ് ഓഫീസറും രണ്ടു സിവിലിയന്മാരും കൊല്ലപ്പെട്ടു. 20 പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു. മണിക്കൂറുകള്‍ക്കുശേഷം ഇലാസിക് നഗരത്തിലെ പോലീസ് ആസ്ഥാനത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പോലീസ് ഓഫീസര്‍മാര്‍ക്കു ജീവഹാനി നേരിട്ടു. പരിക്കേറ്റവരുടെ എണ്ണം 200ല്‍ അധികമാണ്.

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പരിസരത്തുണ്ടായിരുന്ന നിരവധി കാറുകള്‍ അഗ്നിക്കിരയായെന്ന് ഇലാസിഗ് ഡെപ്യൂട്ടി മേയര്‍ മഹ്മൂദ് വരോള്‍ ഹാബര്‍ ടര്‍ക്ക് ടിവിയോടു പറഞ്ഞു. സമീപത്തെ നാലുനിലക്കെട്ടിടത്തിന്റെ ജനാലച്ചില്ലുകള്‍ പൊട്ടിത്തകര്‍ന്നു.

തെക്കുകിഴക്കന്‍ പ്രവിശ്യയായ ബിറ്റിലിസില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ മൂന്നു സൈനികര്‍ മരിക്കുകയും ആറുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തെന്നു ദോഗന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved